spot_img
- Advertisement -spot_imgspot_img
Friday, April 26, 2024
ADVERT
HomeNEWSസ്വപ്‌നയുടെ ബോംബില്‍ വിജിലന്‍സ് മേധാവിയെ മാറ്റി; ഉത്തരവ് ഉടന്‍ പുറത്തിറങ്ങും

സ്വപ്‌നയുടെ ബോംബില്‍ വിജിലന്‍സ് മേധാവിയെ മാറ്റി; ഉത്തരവ് ഉടന്‍ പുറത്തിറങ്ങും

- Advertisement -

സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വിജിലന്‍സ് മേധാവിയെ മാറ്റുന്നു. വിജിലന്‍സ് മേധാവി എം.ആര്‍.അജിത് കുമാറിനെയാണ് മാറ്റുന്നത്. പകരം ചുമതലയില്‍ ഉടന്‍ നിയമനമുണ്ടാകില്ല. തല്‍ക്കാലം ചുമതല ഐ.ജിക്ക് നല്‍കും. ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കുമെന്നാണ് വിവരം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പിനു നിര്‍ദേശം നല്‍കി.

- Advertisement -

സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതിനുപിന്നാലെയാണ് പുതിയ നീക്കം. സ്വപ്‌നയുടെ വാര്‍ത്താ സമ്മേളനത്തിനു പിന്നാലെ സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി സരിത്തിനെ നാടകീയമായി കസ്റ്റഡിയിലെടുത്തതിനെതിരേ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്.
ലോക്കല്‍ പൊലിസിനെപോലും അറിയിക്കാതെയായിരുന്നു സിനിമാസ്‌റ്റൈല്‍ മോഡല്‍ കസ്റ്റഡി നാടകം. ഇതിനു പുറമേ ഇന്ന് സ്വപ്‌ന നടത്തിയ വാര്‍ത്താസമ്മേളനത്തിലും വിജിലന്‍സ് മേധാവി എം.ആര്‍.അജിത് കുമാറിന്റെ പേര് പരാമര്‍ശിക്കുന്നുണ്ട്. അജിത് കുമാറുമായി ഫോണില്‍ സംസാരിച്ചെന്ന് ഷാജ് കിരണ്‍ പറഞ്ഞതായാണ് സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് സ്ഥാനത്തുനിന്ന് മാറ്റുന്നത്.

- Advertisement -

ഇന്ന് ചേര്‍ന്ന സി.പി.എം സെക്രട്ടേറിയറ്റില്‍ മുഖ്യ വിഷയമായിരുന്നു സ്വപ്‌നയുടെ വെളിപ്പെടുത്തല്‍.
സ്വര്‍ണ്ണക്കടത്ത് കേസിലെ വെളിപ്പെടുത്തല്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സി.പി.എം വിലയിരുത്തല്‍. ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സി.പി.എം വിലയിരുത്തിയത്.
ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിവാദം. കോണ്‍ഗ്രസ് -ബിജെപി കൂട്ടുകെട്ട് തുറന്നു കാണിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചിരുന്നു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -