spot_img
spot_imgspot_imgspot_imgspot_img
- Advertisement -spot_imgspot_img
Sunday, June 16, 2024
ADVERTspot_imgspot_imgspot_imgspot_img
HomeEDITOR'S CHOICEഡിജിറ്റൽ മാർക്കറ്റിങ് രംഗത്തെ പുലിക്കുട്ടി- ആൽബിൻ വർഗീസ്

ഡിജിറ്റൽ മാർക്കറ്റിങ് രംഗത്തെ പുലിക്കുട്ടി- ആൽബിൻ വർഗീസ്

spot_imgspot_imgspot_imgspot_img
- Advertisement -

ഒരു സംരംഭകൻ ആകാൻ എന്തൊക്കെ വേണം?
മൂലധനം…
ഒരു ബിൽഡിങ്…
പാർട്ണർസ്…
ലേബർസ്…
എക്യുപ്പ്മെന്റ്സ്… തുടങ്ങി പലതും ആവശ്യമായി വരുമല്ലേ?

- Advertisement -എന്നാൽ ഇതൊന്നും ഇല്ലാതെ ഇവാൻ ഗ്രൂപ്പ്‌ എന്ന സംരംഭത്വത്തെ ഒറ്റക്ക് പടുത്തുയർത്തിയ ഒരു യുവാവിനെ പരിചയപ്പെടാം- ആൽബിൻ വർഗീസ്.

- Advertisement -

ആരാണ് ആൽബിൻ?

ഡിജിറ്റൽ മാർക്കറ്റർ, യൂട്യൂബ് പ്രൊമോഷൻ എക്സ്പെർട്ട്, ബ്ലോഗ്ഗർ, വ്ലോഗർ തുടങ്ങി വിശേഷണങ്ങൾ ഏറെയുള്ള ഒരു യുവത്വം. തൊഴിൽ ലഭിക്കുന്നില്ല എന്ന് അലമുറയിടുന്ന ഒരു തലമുറയുടെ അഭിമാനമായി മാറിയ ചെറുപ്പക്കാരൻ. സ്വന്തം ആത്മവിശ്വാസവും കഴിവും ഉപയോഗിച്ച് നല്ലൊരു കരിയർ തിരഞ്ഞെടുത്ത് നേട്ടങ്ങൾ കൊയ്യുന്ന മിടുക്കൻ. ലോകത്താകമാനം ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസികൾ ദിനംപ്രതി വർധിച്ചുവരുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. അവിടെ സ്വന്തമായി മത്സരിച്ചു ഡിജിറ്റൽ മാർക്കറ്റർ എന്ന റാങ്കിങ്ങിൽ മുന്നിൽ നിൽക്കുകയാണ് മലനാട് ആയ ഇടുക്കിയിൽ ജനിച്ച സാധാരണക്കാരനായ ആൽബിൻ വർഗീസ്.

- Advertisement -

പാഷനും വിജയവും

ഓരോ ജോലിയും ആസ്വദിച്ച് ചെയ്യണം എങ്കിൽ അതിനോട് നമുക്ക് വല്ലാത്തൊരു ഇഷ്ട്ടം ഉണ്ടാകണം. അങ്ങനെ താൻ ചെയ്യുന്ന ജോലിയെ അത്രമേൽ ഇഷ്ടപ്പെട്ട് ആത്മവിശ്വാസത്തോടെ ചെയ്യുമ്പോൾ വിജയം നമ്മുടെ കയ്യിലെത്തും. അതുതന്നെയാണ് ഇന്ന് എറെ മത്സരം ഉള്ള ഡിജിറ്റൽ മാർക്കറ്റിങ് മേഖലയിൽ ആൽബിനെ വ്യത്യസ്തനാക്കിയത്.
കാലത്തിന്റെ മാറ്റത്തെ പൂർണമായും ഉൾക്കൊണ്ട് അതിനനുസരിച്ചുള്ള മാർക്കറ്റിങ് രീതികൾ കൊണ്ട് വരികയാണ് ആൽബിൻ ചെയ്യുന്നത്. ഓരോ ജന മനസുകളിലേക്കും ഒരു ബിസിനസ് എങ്ങനെ എത്തിക്കണം എന്നത് കൃത്യമായി അറിഞ്ഞുകൊണ്ടുള്ള പ്രവർത്തനത്തിന് ഉത്തമ ഉദാഹരണമാണ് അദ്ദേഹത്തിന്റെ കരിയർ.

കരിയർ

വർഷങ്ങളോളം അനുഭവപരിചയമുള്ള കേരളത്തിലെ ഒരു മികച്ച ഡിജിറ്റൽ മാർക്കറ്റിങ് പ്രൊഫഷണൽ ആണ് ആൽബിൻ വർഗീസ്.വിവിധ വ്യവസായങ്ങൾ ചെയ്യുന്ന നിരവധി ക്ലയിന്റുകളെ അവരുടെ ഡിജിറ്റൽ മാർക്കറ്റിംഗ് ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇതിനോടകം തന്നെ അദ്ദേഹം സഹായിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ യൂട്യൂബ് പ്രൊമോഷനിലെ അദ്ദേഹത്തിന്റെ വൈദഗ്ധ്യം ഉപയോഗിച്ച്, നിരവധി ക്ലയിന്റുകൾക്ക് ഓൺലൈൻ പ്ലാറ്റ്ഫോമിൽ അവരുടേതായ സ്ഥാനം ഉറപ്പിക്കാനും, അവരുടെ യൂട്യൂബ് ചാനലുകൾ പ്രോത്സാഹിപ്പിക്കാനും സഹായിച്ചിട്ടുണ്ട്. ഇന്റർനെറ്റിലെ വീഡിയോ ഉള്ളടക്കത്തിന്റെ വർദ്ധനവ് ബിസിനസുകൾക്കും വ്യക്തികൾക്കും അവരുടെ ടാർഗെറ്റ് പ്രേക്ഷകരിലേക്ക് എത്തുന്നതിനുള്ള ഏറ്റവും ജനപ്രിയ പ്ലാറ്റ്‌ഫോമുകളിലൊന്നായി യൂട്യൂബിനെ മാറ്റി. യൂട്യൂബ് പ്രൊമോഷനിൽ ആൽബിൻ വർഗീസിന്റെ വൈദഗ്ധ്യം ഒട്ടനവധി ക്ലയിന്റുകളെ നേടിയെടുക്കാൻ അദ്ദേഹത്തെ സഹായിച്ചു .ഒരു ഡിജിറ്റൽ മാർക്കറ്റർ എന്ന നിലയിൽ ആൽബിൻ വർഗീസിന്റെ വിജയത്തിന് കാരണം വ്യവസായ പ്രവണതകൾക്കും സാങ്കേതികവിദ്യകൾക്കും മുന്നിൽ നിലകൊള്ളാനുള്ള അദ്ദേഹത്തിന്റെ കഴിവാണ്. അതോടൊപ്പം പുതിയ ടൂളുകളും ടെക്‌നിക്കുകളും നിരന്തരം പഠിച്ച് , തന്റെ ക്ലയിന്റുകൾക്ക് അത്യാധുനിക പരിഹാരങ്ങൾ നൽകുകയും ചെയ്യുന്നു.

ആൽബിൻ വർഗീസ് ചെയ്യുന്ന ജോലിയോടുള്ള അഭിനിവേശം കൊണ്ടാണ് ഇത്രയും വിജയകരമായ ഡിജിറ്റൽ മാർക്കറ്ററായി മാറിയത്. തന്റെ ക്ലയിന്റുകൾക്ക് അവർ ആഗ്രഹിക്കുന്ന ഫലത്തിലെത്തിക്കാൻ അദ്ദേഹം അങ്ങേയറ്റം പ്രവർത്തിക്കും..

മുന്നിലെത്തുന്ന ഓരോ സംരംഭകന്റെയും വിജയത്തെ തന്റെ വിജയമായി കാണാനും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന ആൽബിനും അദ്ദേഹത്തിന്റെ ഇവാൻ ഗ്രൂപ്പും നിസംശയം ഒരു പുലിക്കുട്ടി തന്നെ…

- Advertisement -
- Advertisement -spot_imgspot_imgspot_imgspot_img
- Advertisement -spot_imgspot_imgspot_imgspot_img
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -spot_imgspot_imgspot_imgspot_img
Related News
- Advertisement -spot_imgspot_imgspot_imgspot_img