spot_img
spot_imgspot_imgspot_imgspot_img
- Advertisement -spot_imgspot_img
Tuesday, May 21, 2024
ADVERTspot_imgspot_imgspot_imgspot_img
HomeNEWSകോട്ടപ്പടിയിൽ ആനയെ ജനവാസ മേഖലയിൽ തുറന്നുവിട്ടത് ഗുരുതര വീഴ്ച : എൽദോസ് പി. കുന്നപ്പിള്ളിൽ എംഎൽഎ:...

കോട്ടപ്പടിയിൽ ആനയെ ജനവാസ മേഖലയിൽ തുറന്നുവിട്ടത് ഗുരുതര വീഴ്ച : എൽദോസ് പി. കുന്നപ്പിള്ളിൽ എംഎൽഎ: പ്രതികരണവുമായി വാർഡുമെമ്പറും.

spot_imgspot_imgspot_imgspot_img
- Advertisement -

പെരുമ്പാവൂർ : കോട്ടപ്പടിയിൽ കിണറ്റിൽ വീണ ആന ജനങ്ങൾക്ക് ഭീഷണിയായി സമീപപ്രദേശത്ത് തന്നെ തുടരുന്ന അവസ്ഥ സംജാതമായത് ഗുരുതരമായ വീഴ്ചയെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ കുറ്റപ്പെടുത്തി .ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ആനയെ മയക്കു വെടി വെച്ച്  , ക്രെയിൻ ഉപയോഗിച്ച് ഉയർത്തി പിടികൂടി കാട്ടിൽ കയറ്റിവിടാൻ ജനപ്രതിനിധികൾ കൂടിച്ചേർന്ന് എടുത്ത തീരുമാനം നടപ്പിലാക്കാതെ പോയത് പ്രകോപനപരമാണ് .
ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ എടുത്ത തീരുമാനം മന്ത്രിയുടെ അറിവോടുകൂടിയാണോ അട്ടിമറിക്കപ്പെട്ടതെന്ന് വനം വകുപ്പ് മന്ത്രി വിശദമാക്കണം .
        ജനങ്ങളുടെ ജീവിതം തുടർച്ചയായി ദുസഹമാക്കുന്ന ആന ശല്യം കൊണ്ട് പൊറുതിമുട്ടിയ കോട്ടപ്പടിയിലെ നിവാസികളെയാണ് തനിക്ക് കാണാൻ കഴിഞ്ഞത് ..പ്രശ്നത്തിൽ നിന്ന് ഒരു രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ ഒരു സമവായത്തിന് താൻ ശ്രമിക്കുകയായിരുന്നു . യോഗത്തിന്റെ തീരുമാനങ്ങൾ ജില്ലാ കളക്ടർ വഴി തൽസമയം വനം വകുപ്പ് മന്ത്രിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ  ഗവൺമെൻറ് നടപ്പിലാക്കിയ തീരുമാനങ്ങൾ കോട്ടപ്പടിയിലെ നാട്ടുകാരുടെ പ്രതിഷേധങ്ങൾക്ക് പുല്ലുവിലകൽപ്പിച്ചു കൊണ്ടുള്ളതായിരുന്നുവെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു..
   
       വന്യജീവി ആക്രമണം ദുരന്തനിവാരണ അതോറിറ്റിയുടെ കൂടി ചുമതലയിലായ പശ്ചാത്തലത്തിൽ ഭൂമി ഉടമയ്ക്ക് അടിയന്തിരമായി നഷ്ടപരിഹാരം അനുവദിക്കാനുള്ള പ്രാഥമിക ഉത്തരവാദിത്വത്തിൽ നിന്ന് പോലും ഗവൺമെൻ്റ് നിഷ്ക്രിയ മനോഭാവത്തോടെ ഒളിച്ചോടിയത് ലജ്ജാകരമാണ്.കാട്ടാനകളെ ചെറുത്തും തുരത്തിയോടിച്ചും തങ്ങളുടെ കാർഷികവിളകളെ സംരക്ഷിക്കുന്ന കാർഷിക ജനതയെ അപകടം ഒഴിവാക്കാനായി നിരോധനാജ്ഞ നടപ്പാക്കിയിട്ട് അതിൻറെ മറവിൽ ആനയെ വളരെ ലാഘവത്തോടെ തുറന്നു വിടാൻ ഇടയായ വനംവകുപ്പിന്റെ നടപടിയിൽ എംഎൽഎ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി .കാട്ടാനയെ നാട്ടിൽ തന്നെ തുറന്നുവിട്ട  ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ വനം വകുപ്പ് മന്ത്രിക്ക് അയച്ച പരാതിയിൽ ആവശ്യപ്പെട്ടു .

- Advertisement -

വാർഡ് മെമ്പർ സന്തോഷ് അയ്യപ്പൻ

- Advertisement -

വനം വകുപ്പിന്റെ പത്രക്കുറിപ്പ് ശുദ്ധ നുണ . നടന്നത് ഗൂഢാലോചന വാർഡ് മെമ്പർ സന്തോഷ് അയ്യപ്പൻ
കോട്ടപ്പടി : കോട്ടപ്പടി പ്ലാച്ചേരിയിൽ കിണറിൽ വീണ കാട്ടാനയെ തുറന്നുവിടുന്നത് സംബന്ധിച്ച് പഞ്ചായത്ത് സമിതി അംഗങ്ങളുമായി ചർച്ച നടത്തിയാണ് തീരുമാനമെടുത്തത് എന്ന മലയാറ്റൂർ ഡി എഫ് ഒ യുടെ വാദം ശുദ്ധ നുണയെന്ന് വാർഡ് മെമ്പർ സന്തോഷ് അയ്യപ്പൻ. ആന കിണറ്റിൽ ചാടിയ സമയം മുതൽ മുഴുവൻ സമയവും വാർഡ് മെമ്പർ സ്ഥലത്തുണ്ടായിരുന്നു. കാട്ടാനയെ മയക്ക് വെടി പിടി വെച്ച് പിടികൂടി വനത്തിൽ കൊണ്ടുവിടുന്നതിനാണ് എംഎൽഎയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തീരുമാനം ഉണ്ടായത്. എന്നാൽ ഈ തീരുമാനത്തിൽ നിന്ന് പിന്മാറുന്നത് സംബന്ധിച്ച് യാതൊരു അറിയിപ്പും വാർഡ് മെമ്പർക്ക് ലഭിച്ചില്ല. സംഭവസ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥന്മാർ ഏകപക്ഷീയമായി മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെ ആനയെ തുറന്നു വിടുകയായിരുന്നു. എന്നിട്ട് ഇപ്പോൾ ജനപ്രതിനിധികളുടെ സമ്മതത്തോടെയാണ് ആനയെ തുറന്നുവിട്ടത് എന്ന് പറയുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പത്രക്കുറിപ്പ് വനം വകുപ്പ് പിൻവലിക്കണമെന്ന് സന്തോഷ് അയ്യപ്പൻ ആവശ്യപ്പെട്ടു. എംഎൽഎയുടെ അധ്യക്ഷതയിൽ കൂടിയ യോഗ തീരുമാനം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകാനും തീരുമാനിച്ചിട്ടുണ്ട്.

- Advertisement -
- Advertisement -spot_imgspot_imgspot_imgspot_img
- Advertisement -spot_imgspot_imgspot_imgspot_img
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -spot_imgspot_imgspot_imgspot_img
Related News
- Advertisement -spot_imgspot_imgspot_imgspot_img