spot_img
spot_imgspot_imgspot_imgspot_img
- Advertisement -spot_imgspot_img
Monday, May 13, 2024
ADVERTspot_imgspot_imgspot_imgspot_img
HomeAUTOMOTIVEപട്ടാളവേഷത്തില്‍ ആഫ്രിക്കയെ ഞെട്ടിച്ച് ഇന്ത്യയുടെ സ്വന്തം ജിംനി

പട്ടാളവേഷത്തില്‍ ആഫ്രിക്കയെ ഞെട്ടിച്ച് ഇന്ത്യയുടെ സ്വന്തം ജിംനി

spot_imgspot_imgspot_imgspot_img
- Advertisement -

അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ച പുതിയ 5-ഡോർ ജിംനി ദക്ഷിണാഫ്രിക്കൻ വിപണിയിലേക്ക്. ഈ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയുടെ പ്രൊഡക്ഷൻ -സ്പെക്ക് ദക്ഷിണാഫ്രിക്കയിൽ ഔദ്യോഗിക അരങ്ങേറ്റം നടത്തി. വാഹനം ഇന്ത്യയില്‍ നിര്‍മ്മിച്ച് ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യും.ദക്ഷിണാഫ്രിക്കൻ വിപണിയിലെ സുസുക്കി ജിംനി 5-ഡോർ, ഒരു വ്യത്യാസം ഒഴികെ, ഇന്ത്യ-സ്പെക്ക് മോഡലിന് സമാനമാണ്. ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിക്ക് ഒരേ മൾട്ടി സ്ലാറ്റഡ് ഗ്രില്ലും വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകളും അതേ വലുപ്പത്തിലുള്ള അലോയ് വീലുകളും ലഭിക്കുന്നു. നമ്മുടെ വിപണിയിൽ ലഭ്യമല്ലാത്ത ഒരു പുതിയ കളർ ഓപ്ഷൻ ആഫ്രിക്കൻ മോഡലിന് ലഭിക്കുന്നു എന്നതാണ് പ്രത്യേകത. ഇന്ത്യൻ ആർമിയുടെ വാഹനങ്ങൾക്ക് നൽകുന്ന നിറത്തിന് സമാനമായ ഒരു പുതിയ ഗ്രീൻ പെയിന്റ് സ്‍കീമാണ് ഇതിന് നൽകിയിരിക്കുന്നത്.

- Advertisement -

ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്ന മാരുതി സുസുക്കി ജിംനി 5-ഡോറിന്റെ ക്യാബിനും നമ്മുടെ വിപണിയിൽ വാഗ്ദാനം ചെയ്യുന്നതിന് സമാനമാണ്. ഫീച്ചറുകളുടെ കാര്യത്തിൽ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മൾട്ടി-ഇൻഫോ ഡിസ്‌പ്ലേ, ക്രൂയിസ് കൺട്രോൾ, പവർ വിൻഡോകൾ എന്നിവ എസ്‌യുവിക്ക് ലഭിക്കുന്നു.  സുരക്ഷയ്ക്കും വേണ്ടി, എസ്‌യുവിക്ക് ആറ് എയർബാഗുകൾ, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഇബിഡി ഉള്ള എബിഎസ്, ഒരു റിവേഴ്‌സിംഗ് ക്യാമറ, ഒരു പിൻ പാർക്കിംഗ് സെൻസറുകൾ എന്നിവ ലഭിക്കുന്നു.

- Advertisement -

ദക്ഷിണാഫ്രിക്കൻ മോഡലിന് കരുത്ത് പകരുന്നത് അതേ 1.5 ലിറ്റർ 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ്. അത് പരമാവധി 105 പിഎസ് പവർ ഔട്ട്പുട്ടും 138 എൻഎം ടോർക്കും പുറപ്പെടുവിക്കുന്നു. ട്രാൻസ്മിഷൻ ചോയിസുകളിൽ 5-സ്പീഡ് മാനുവലും 4-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കും ഉൾപ്പെടും. സ്റ്റാൻഡേർഡായി ഫോർ വീൽ-ഡ്രൈവ്ട്രെയിനിനൊപ്പം എസ്‌യുവി ലഭ്യമാണ്. സുസുക്കിയുടെ ഓള്‍ഗ്രിപ്പ് പ്രോ 4WD സിസ്റ്റം മാനുവൽ ട്രാൻസ്‍ഫർ കെയ്‌സും 2WD-ഹൈ, 4WD-ഹൈ, 4WD-ലോ മോഡുകളുള്ള ലോ റേഞ്ച് ഗിയർബോക്‌സുമായാണ് വരുന്നത്.

- Advertisement -
- Advertisement -spot_imgspot_imgspot_imgspot_img
- Advertisement -spot_imgspot_imgspot_imgspot_img
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -spot_imgspot_imgspot_imgspot_img
Related News
- Advertisement -spot_imgspot_imgspot_imgspot_img