spot_img
- Advertisement -spot_imgspot_img
Monday, March 4, 2024
ADVERT
HomeARTICLE"പിണറായി മകൾക്കായുണ്ടാക്കിയ സ്വാശ്രയ കോളേജ്; മകളിൽ നിന്ന് സ്വപ്നയിൽ എത്തുമ്പോൾ"…..

“പിണറായി മകൾക്കായുണ്ടാക്കിയ സ്വാശ്രയ കോളേജ്; മകളിൽ നിന്ന് സ്വപ്നയിൽ എത്തുമ്പോൾ”…..

- Advertisement -


ലസിത പാലക്കൽ

യതോ ധർമ്മസ്തതോ ജയ:

തുടങ്ങാം നമ്മുക്ക് എവിടെ മുതൽ എവിടവരെ ……

- Advertisement -

കണ്ണുർ ജില്ലയിൽ തലശ്ശേരിയിലെ എരഞ്ഞോളി പഞ്ചായത്തിലെ മലാൽ എന്ന സി.പി.എം കോട്ടയിലാണ് ഞാൻ അതായത് ലസിത എന്ന വ്യക്തി ലസിത പാലക്കൽ ആയി ബി.ജെ പിയിലൂടെ വളർന്ന് വന്നത്. എല്ലാം ശരിയാക്കാം എന്ന് ഭരണത്തിൽ കയറിയവർ ഇന്നും ഞാനുൾപ്പെടെയുള്ള ബി.ജെ.പി പ്രവർത്തകരേയും ജനങ്ങളെയും ശരിയാക്കി കോണ്ടെയിരിക്കുന്നു ….

- Advertisement -

ഇനി കാര്യത്തിലേക്ക് കടക്കാം

- Advertisement -

സ്വപ്നയാണല്ലോ വിഷയം അതിന് മുന്നെ എനിക്ക് ഒരു കാര്യം സൂചിപ്പിക്കാനുണ്ട് കണ്ണുർ ജില്ലയിലെ സി പി എം ശക്തികേന്ദ്രമായ മയ്യിൽ പ്രദേശത്ത് ജീവിച്ചിരുന്ന ഒരു സഖാവ് ഉണ്ടായിരുന്നു. ബർലിൻ കുഞ്ഞനന്തൻ നായർ .ജീവിതം മുഴുവൻ കമ്മ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിനായ് മാറ്റി വച്ച തികഞ്ഞ കമ്മ്യുണിസ്റ്റ് .അദ്ദേഹത്തിൻ്റെ ആത്മകഥയിൽ ” ദഹിക്കാതെ പോയ ഊണ് ” എന്നൊരു അദ്ധ്യായം ഉണ്ട് അതിൽ പിണറായ് വിജയൻ തൻ്റെ മകൾക്കായി ഉണ്ടാക്കിയസ്വാശ്രയ കോളജ് ‘ ആ സമരത്തിൽ 5 രക്തസാക്ഷികളെ സൃഷ്ടിക്കുകയും കേരളമങ്ങോളം സ്വാശ്രയ വിരുദ്ധ സമരം ചെയ്യിപ്പിച്ച പിണറായിയുടെ കാപട്യം തുറന്ന് കാട്ടുന്നുണ്ട് എത്ര പഠിച്ചാലും. പഠിക്കാത്ത ജനങ്ങൾ ഇന്നും വിഡ്ഢി വേഷം കെട്ടുന്നു … ആ മകളോ ബാംഗ്ലുരിൽ ഐ.ടി കമ്പനി നടത്തുന്നു.


കംപ്യുട്ടർ അടിച്ച് പൊളിച്ചവർ സ്വാശ്രയ കോളജിന് സമരം ചെയ്തവർ നാട്ടിൽ ഗതിയില്ലാതെ നടക്കുന്നു. ഇതാണ് ”പിണറായിസം”


സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കും മറ്റു ചിലർക്കുമെതിരെ സ്വപ്ന സുരേഷ് നടത്തിയ അതീവ ഗുരുതരമായ വെളിപ്പെടുത്തൽ തന്നെ സർക്കാറിൻ്റെ ദുഷ്ടലാക്കിന് തന്നെ തെളിവാണ് .


ഒന്നാം പിണറായ് സർക്കാരിൻ്റെ കാലത്ത് ആജ്ഞാനുവർത്തികളായ പോലീസ്കാരേ ഉപയോഗിച്ച് കേന്ദ്ര അന്വേഷണ ഏജൻസികളേ ചെറുക്കാനും സത്യം പുറത്ത് വരാതിരിക്കാനും ശ്രമിച്ചത് സർക്കാരാണ് .മുഖ്യൻ്റെ ഓഫീസ് കേന്ദ്രികരിച്ച് നയതന്ത്ര ബാഗേജീലൂടെ നടന്ന സ്വർണ്ണക്കള്ളക്കടത്തിൻ്റെ എല്ലാ രഹസ്യങ്ങളും അറിയുന്ന വ്യക്തികളിൽ ഒരാൾ സ്വപ്ന സുരേഷ് ആണ് .ഈ വിവരങ്ങൾ പുറത്ത് വരാതിരിക്കാൻ പോലീസിനെ ഉപയോഗിക്കുകയായിരുന്നു . സ്വർണ്ണക്കള്ളക്കടത്തിൽ പിണറായിക്ക് പങ്കില്ലെന്ന് സ്വപ്നയെ കൊണ്ട് പറയിപ്പിച്ച ആ ശബ്ദ്ധ രേഖ പുറത്ത് വിട്ടത് ഇതേ സർക്കാറിൻ്റെ പോലീസ് അല്ലായിരുന്നൊ? ……


സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിനെ തുടർന്ന് കേസിലെ മറ്റൊരു പ്രതിയായ സരിത്തിനെ തട്ടികൊണ്ട് പോയതും ഫോൺ പിടിച്ച് വാങ്ങിയതും ഇതിന് തെളിവല്ലെ …. നിയമം നോക്കുകുത്തിയായ് മാറുന്നു ……


സ്വപ്ന ഒരു പക്ഷെ കേരളം രക്ഷപെട്ടുത്തുവാനെത്തിയ ഒരു നിമിത്തം തന്നെയാവാം .പിണറായിയുടെ ഭരണത്തിലൂടെ പണ്ടേ ദുർബലയായവൾ ഗർഭിണി കൂടിയായ അവളെ ദുരവസ്ഥയിലേക്ക് തള്ളിവിട്ട് ജനങ്ങൾ പൊറുതിമുട്ടി വലയുമ്പോൾ “കൂടെ കിടന്നവന് രാപ്പനി അറിയുക ” എന്നതിനാൽ കൂടെ നടന്നവൾ സന്തത സഹചാരി കാലം കാത്ത് വച്ച നിമിത്തം പോലെ ” പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ ” എന്നത് പോലെ സ്വപ്ന നിമിത്തമാകുമോ എന്നതാണിനി കാത്തിരിക്കേണ്ടത്.അരവയർ നിറച്ച് തൊഴിലാളികളെ പറഞ്ഞ് പറ്റിച്ച് ബീലിവേഴ്സ് ചർച്ചി ലൂടെ അമേരിക്കൻ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപങ്ങൾ പെരുകുമ്പോൾ വീറോടേ വിളിക്കുക ” നമ്മൾ കൊയ്യും വയലേല്ലാം നമ്മുടെതാവും പൈങ്കിളിയേ ”

(പൊതു പ്രവർത്തകയും വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകയുമാണ് ലേഖിക)

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -