spot_img
spot_imgspot_imgspot_imgspot_img
- Advertisement -spot_imgspot_img
Friday, May 10, 2024
ADVERTspot_imgspot_imgspot_imgspot_img
HomeNEWSകോതമംഗലത്ത് വീട്ടമ്മയുടെ കൊലപാതകം; രണ്ടുപേർ കസ്റ്റഡിയിൽ;കൃത്യം നടത്തിയത് അയൽവാസിയായ ടാപ്പിങ്‌ തൊഴിലാളിയെന്ന് സൂചന

കോതമംഗലത്ത് വീട്ടമ്മയുടെ കൊലപാതകം; രണ്ടുപേർ കസ്റ്റഡിയിൽ;കൃത്യം നടത്തിയത് അയൽവാസിയായ ടാപ്പിങ്‌ തൊഴിലാളിയെന്ന് സൂചന

spot_imgspot_imgspot_imgspot_img
- Advertisement -

കോതമംഗലം: ചേലാട് കള്ളാട് ഭാഗത്ത് വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ(Kothamangalam Saramma Murder Case)  സമീപവാസിയായ ടാപ്പിങ് തൊഴിലാളിയടക്കം രണ്ടുപേർ കസ്റ്റഡിയിൽ. കള്ളാട് ചെങ്ങമനാട്ട് വീട്ടിൽ സാറാമ്മ ഏലിയാസാണ് (72) തിങ്കളാഴ്ച വീടിനുള്ളിൽ കൊല്ലപ്പെട്ടത്. കൊല നടന്ന വീടിനുസമീപത്തെ കോളനിയിൽ താമസിക്കുന്നയാളും അടുത്ത ബന്ധുവുമാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്.

- Advertisement -

സമീപത്തെ സി.സി.ടി.വി. കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കുറിച്ച് സൂചന ലഭിച്ചത്. റബ്ബർമരം സ്ലോട്ടർ ചെയ്യുന്നതിനുള്ള പണം കണ്ടെത്തുന്നതിനു വേണ്ടിയാണ് കൃത്യം നടത്തിയതെന്നാണ് സൂചന. ഉച്ചയ്ക്ക് 12-നും ഒരു മണിക്കും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് നിഗമനം. ആറുപവന്റെ ആഭരണമാണ് വീട്ടിൽനിന്നു നഷ്ടമായത്.

- Advertisement -

അന്വേഷണ സംഘം ആദ്യം ചോദ്യം ചെയ്തപ്പോൾ ഇയാൾ തനിക്കൊന്നുമറിയില്ല എന്നാണ് പറഞ്ഞത്. ബുധനാഴ്ച ഉച്ചയോടെ വീണ്ടും കസ്റ്റഡിയിലെടുത്ത് തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

- Advertisement -

താൻ തിങ്കളാഴ്ച പുറത്തിറങ്ങിയിരുന്നില്ലെന്നാണിയാൾ ആദ്യം പറഞ്ഞത്. സി.സി.ടി.വി. ദൃശ്യത്തിൽ ഇയാൾ രാവിലെ 11.50-നും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയിൽ വീടിന് പുറത്തിറങ്ങിയതായി വ്യക്തമായി. ഇതുവെച്ച് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്.
പേനാക്കത്തി കൊണ്ട് കഴുത്തിന് കുത്തുകയായിരുന്നുവെന്നാണ് പ്രതി പറഞ്ഞത്. ഒരു വർഷം മുൻപുവരെ ഇയാൾ സാറാമ്മയുടെ വീട്ടിൽ ടാപ്പിങ് തൊഴിലാളിയായിരുന്നു.

- Advertisement -
- Advertisement -spot_imgspot_imgspot_imgspot_img
- Advertisement -spot_imgspot_imgspot_imgspot_img
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -spot_imgspot_imgspot_imgspot_img
Related News
- Advertisement -spot_imgspot_imgspot_imgspot_img