spot_img
spot_imgspot_imgspot_imgspot_img
- Advertisement -spot_imgspot_img
Friday, May 10, 2024
ADVERTspot_imgspot_imgspot_imgspot_img
HomeBREAKING NEWSHighrich ഹൈറിച്ച് നടത്തുന്നത് മണിച്ചെയിൻ തന്നെ; സ്വത്ത് കണ്ടു കെട്ടാൻ ഉത്തരവ്

Highrich ഹൈറിച്ച് നടത്തുന്നത് മണിച്ചെയിൻ തന്നെ; സ്വത്ത് കണ്ടു കെട്ടാൻ ഉത്തരവ്

spot_imgspot_imgspot_imgspot_img
- Advertisement -

കൊച്ചി: കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പായി മാറുകയാണ് ഹൈറിച്ചിൻ്റെ മണിച്ചെയിൻ തട്ടിപ്പ്. ഇതിൽ മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരുമടക്കം സംശയത്തിൻ്റെ നിഴലിലായിക്കഴിഞ്ഞു.
ഹൈറിച്ച് എന്ന സ്ഥാപനം നടത്തുന്നത് മണിച്ചെയിൻ തട്ടിപ്പെന്ന് ആഭ്യന്തര വകുപ്പും ബഡ്സ് ആക്ട് കോമ്പിറ്റൻറ് അതോറിറ്റിയും സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സ്വത്ത് വകകളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാനും ഉത്തരവിറങ്ങുകയും ചെയ്തിരുന്നു. ഹൈറിച്ച് ഓൺലൈൻ ഷോപ്പി
എന്ന കമ്പനിക്കെതിരെ നിക്ഷേപ തട്ടിപ്പ് എന്ന ആരോപണം ഉയരുകയും തട്ടിപ്പ് ആരോപിച്ച് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും, കോഴിക്കോട് സെഷൻസ് കോടതിയുടെ നിർദേശപ്രകാരം ചേർപ്പ് പോലീസ് നടത്തിയ അന്വേഷണത്തെ തുടർന്ന് കഴിഞ്ഞ സെപ്തംബർ 25 ന് ബഡ്സ് ആക്റ്റ് 2019 പ്രകാരം തുടർ നടപടി സ്വീകരിക്കുവാൻ ആഭ്യന്തര വകുപ് അഡീ. ചീഫ് സെക്രട്ടറിയും ബഡ്സ് ആക്ട് കോമ്പറ്റന്റ് അതോറിറ്റിയുമായ സഞ്ജയ് കൌൾ
IAS നിർദ്ദേശം നൽകുകയുണ്ടായി.

- Advertisement -

അതനുസരിച്ച് ഈ കമ്പനിയുടെ സ്ഥാവരവും ജംഗമവുമായ സ്വത്ത് വകകൾ താൽകാലികമായി മരവിപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുവാൻ 2023 നവംബർ 22 ന് തൃശൂർ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി ഉത്തരവ് ഇറക്കിയെങ്കിലും ആ ഉത്തരവ് നടപ്പിലാക്കുന്നത് ഉന്നത രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായി അട്ടിമറിക്കപ്പെട്ടു. സമാന മാതൃകയിൽ ഗ്രീൻകോ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴി തട്ടിപ്പ് നടത്തുകയും പ്രതികൾ പിഴയും ജയിൽ വാസവും അനുഭവിച്ചവരാണ്.

- Advertisement -


കഴിഞ്ഞ ഒന്നരമാസമായി ഈ കേസിൽ പ്രതികളുടെയും സ്ഥാപനത്തിന്റെയും സ്വത്ത്‌ കണ്ട്‌ കണ്ട് കിട്ടുന്നതിന് പകരം സംസ്ഥാന GST വിഭാഗത്തെ കൊണ്ട് റൈഡ് നടത്തി കേസ് അട്ടിമറിക്കാൻ നടത്തിയ നീക്കം സംസ്ഥാന
ധനകാര്യ -റവന്യൂ വകുപ്പ് മന്ത്രിമാരുടെ ഒത്താശയോടെയാണ്.
പ്രത്യക്ഷത്തിൽ നമുക്ക് GST റൈഡ് പ്രതീകൾക്കെതിരായ നീക്കമാണെന്ന് തോന്നാം. അത്തരത്തിലുള്ള ഒരു നരേറ്റീവ് ആണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഇതിൽ വലിയ
ഗൂഡാലോചന നടന്നിട്ടുണ്ട്.

- Advertisement -


സമാനമായ രീതിയിൽ നേരെത്തെയും ഇത്തരത്തിൽ തട്ടിപ്പ് നടത്തി ശിക്ഷ അനുഭവിച്ച പ്രതികൾ നടത്തുന്നത്
മണി ചെയിൻ ബിസിനസ് വഴി 750
കോടി രൂപയാണ് 10000രൂപയുടെ മൾട്ടിപ്ലിക്കേഷനായി ശേഖരിച്ചിട്ടുള്ളത്. മാത്രമല്ല ഒടിടി വഴിയും മറ്റുമായി ഏകദേശം പതിനായിരത്തിലധികം കോടി രൂപയാണ് ഇവർ സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി തട്ടിയെടുത്തത്. ഈ തുക ശേഖരിച്ച് ഇങ്ങനെ ബിസിനെസ് നടത്തുന്നത് 1978 പ്രൈസ് ചിറ്റ്സ് ആൻഡ് മണി സെർക്യൂലേഷൻ സ്കീംസ് (BANNING) നിയമത്തിലെ 3,4,5,6 വകുപ്പനുസരിച്ച് കുറ്റകരമാണ്.
അങ്ങനെയുള്ള ഒരു കേസിൽ കേസ് രജിസ്റ്റർ ചെയ്ത് ആഭ്യന്തരവകുപ്പ് അന്വേഷണം നടത്തി പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയെങ്കിലും പ്രതികളുടെ സ്വത്ത്‌ മരവിപ്പിക്കാനുള്ള തീരുമാനമാണ് ഉന്നത ഇടപെടലോടെ അട്ടിമറിക്കപ്പെട്ടത്.ഇതിന് പ്രത്യുപകാരമായി മ നവകേരള സദസിന് 10 കോടി നൽകിയെന്നും ആരോപണമുണ്ട്.


ഇത്തരത്തിൽ പ്രതികളുടെ സ്വത്ത്‌ കണ്ട് കെട്ടാനുള്ള നടപടികൾ ആഭ്യന്തരവകുപ്പ് നടത്തുമ്പോൾ എങ്ങനെയാണ് GST വകുപ്പ് റൈഡ് നടത്തി പ്രതികളിൽ ഒരാളെ മാത്രം അറസ്റ്റ് ചെയ്യുന്നത്?
രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് നില നിൽക്കുമ്പോൾ പ്രതികളിൽ ഒരാളെ മാത്രം അറസ്റ്റ് ചെയ്ത് കൂട്ടുപ്രതിക്ക് കേസുകൾ ഒതുക്കിതീർക്കാൻ അവസരം കൊടുക്കുകയാണ് ഉന്നത
ഇടപെടൽ വഴി ഇവിടെ നടന്നത്.പ്രത്യക്ഷത്തിൽത്തന്നെ കണ്ടെത്തിയ
750 കോടി രൂപയുടെ തട്ടിപ്പ് ധനകാര്യമന്ത്രി അറിയാതെ GST വകുപ്പ് ഇത്തരത്തിൽ നടപടി സ്വീകരിക്കില്ല, റവന്യു മന്ത്രി അറിയാതെ കഴിഞ്ഞ ഒരു മാസമായി പ്രതികളുടെ സ്വത്ത്‌ മരവിപ്പിക്കാനുള്ള സർക്കാർ നിർദേശം തൃശ്ശൂർ കളക്ടറേറ്റിൽ പൂഴ്ത്തിവെയ്ക്കില്ല. മുഖ്യമന്ത്രി പറയാതെ ഇവർ ഒരിലയനക്കില്ല.
അത്‌ കൊണ്ട് മന്ത്രിമാരായ ബാലഗോപാൽ, കെ രാജൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ സംശത്തിൻ്റെ നിഴലിലാണ്.


ഹൈറിച്ച് എന്ന സ്ഥാപനം നടത്തുന്നത് ഒരു മണി ചെയിൻ സ്കീം ആണ്.മണിച്ചെയിൻ ബിസിനസ്. ബഡ്സ് ആക്ടിന്റെ എല്ലാവിധ നിർവചനങ്ങളിലും വരുന്ന ഒന്ന്.അതായത് അടിമുടി നിയമവിരുദ്ധം. അടിമു പ തട്ടിപ്പ് തന്നെ. ഡെപ്പോസിറ്റ് ചെയ്യുമ്പോൾ നൽകുന്ന കൂപ്പണിൽ യാതൊരുവിധ സേവനവും ഇവർ നൽകുന്നില്ല. സ്കീം പഠിച്ചാൽ തന്നെ അറിയാം ഈ കൂപ്പണ്
യാതൊരു വിധ പ്രസക്തിയുമില്ലെന്ന്, എന്നിട്ടും GST വകുപ്പ് ഇതൊരു
സപ്ലൈ ആയി കണക്കാക്കി നികുതി അടപ്പിച്ചു. അതിന്റെ അർത്ഥം ബാക്കി തുക കമ്പനിക്ക് സ്വന്തമായി എന്നുള്ളതാണ്. BUDS ACT പ്രകാരം നടപടിയെടുത്തിരുന്നെങ്കിൽ ഈ തുക ഡെപ്പോസിറ്റർ മാർക്ക് തിരിച്ചു കിട്ടുമായിരുന്നു. ബഡ്‌സ് ആക്ട്
പ്രകാരം ബാങ്ക് അക്കൗണ്ടുകളും
മറ്റു വസ്തുവകകളും അറ്റാച്ച് ചെയ്ത് വിൽപ്പന നടത്തി ഡെപ്പോസിറ്റർ മാർക്ക് പണം തിരികെ ലഭിക്കുന്നതാണ്. അന്യരാജ്യ ബന്ധങ്ങൾ ഉണ്ടെങ്കിൽ CBI ക്ക് റഫർ ചെയ്യാനുള്ള പ്രൊവിഷൻസും ബഡ്സ് ആക്ടിൽ ഉണ്ട്. ഇപ്പോൾ ഇവിടെ അക്കൗണ്ടുകളുടെ ഫ്രീസിംഗ് നടന്നിട്ടില്ല. നോൺ ബൈലബിള്‍ ആയിട്ടുള്ള ഈ GST ഒഫൻസിൽ കമ്പനി എംഡി ആയ ഭാര്യയുടെ അറസ്റ്റും നടത്തിയിട്ടില്ല. കേരളീയം, നവകേരള സദസ്സ് എന്നിവയിലേക്ക് ഇവർ പത്ത് കോടി വീതം സ്പോൺസർഷിപ്പായി നൽകിയെന്ന ആരോപണം കൂടുതൽ ദുരൂഹയുണർത്തുകയാണ്. ഈ തട്ടിപ്പിൽ കൂട്ടുനിന്നു എന്ന തരത്തിൽ മുഖ്യമന്ത്രിയടക്കം സംശയനിഴലിലായിക്കഴിഞ്ഞു

- Advertisement -
- Advertisement -spot_imgspot_imgspot_imgspot_img
- Advertisement -spot_imgspot_imgspot_imgspot_img
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -spot_imgspot_imgspot_imgspot_img
Related News
- Advertisement -spot_imgspot_imgspot_imgspot_img