spot_img
- Advertisement -spot_imgspot_img
Friday, December 8, 2023
ADVERT
HomePOLITICALSasi Tharoor തരൂരിനെ നീക്കി , പ്രൊഫഷണല്‍ കോണ്‍ഗ്രസിന് പുതിയ ചെയര്‍മാന്‍

Sasi Tharoor തരൂരിനെ നീക്കി , പ്രൊഫഷണല്‍ കോണ്‍ഗ്രസിന് പുതിയ ചെയര്‍മാന്‍

- Advertisement -

ദില്ലി : ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ശശി തരൂരിനെ മാറ്റി. പ്രവീണ്‍ ചക്രവര്‍ത്തിയാണ് പുതിയ ചെയര്‍മാന്‍. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെയാണ് പുതിയ ചെയര്‍മാനെ നിയമിച്ചിരിക്കുന്നത്. ശശി തരൂര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം. സംഘടന ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഇത് സംബന്ധിച്ച് വാര്‍ത്താകുറിപ്പും പുറത്തിറക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഡാറ്റ അനലിറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് തലവനായി പ്രവര്‍ത്തിക്കുകയായിരുന്നു പ്രവീണ്‍ ചക്രവര്‍ത്തി.

- Advertisement -

2017ല്‍ രാഹുല്‍ ഗാന്ധിയുടെ ആശയമായിരുന്നു ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ്. രാഷ്ട്രീയത്തില്‍ താല്‍പ്പര്യമുള്ള പ്രൊഫഷണലുകള്‍ക്ക് ഒരു പ്ലാറ്റ്‌ഫോമായി പ്രവര്‍ത്തിക്കാനും കോണ്‍ഗ്രസുമായി അടുപ്പിക്കാനുമായിരുന്നു ഇത്. സംഘടന രൂപീകരിച്ചതു മുതല്‍ ശശി തരൂരായിരുന്നു ചെയര്‍മാന്‍.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -