spot_img
- Advertisement -spot_imgspot_img
Friday, April 26, 2024
ADVERT
HomeNEWSഭാഷയിലും ഭക്ഷണത്തിലും വിശ്വാസത്തിലും വ്യത്യസ്തരെങ്കിലും ഇന്ത്യ ഒന്നാണ്: മോഹൻ ഭാഗവത്

ഭാഷയിലും ഭക്ഷണത്തിലും വിശ്വാസത്തിലും വ്യത്യസ്തരെങ്കിലും ഇന്ത്യ ഒന്നാണ്: മോഹൻ ഭാഗവത്

- Advertisement -

നാഗ്പുർ: നാനാത്വത്തിൽ ഏകത്വം എന്ന ആശയം പിന്തുടരുന്ന ഇന്ത്യയെ ലോകം പഠിക്കാൻ ശ്രമിക്കുകയാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഒറ്റനോട്ടത്തിൽ നമ്മൾ വ്യത്യസ്തരായി തോന്നാം, നമ്മൾ വ്യത്യസ്തമായ ഭക്ഷണം കഴിക്കുന്നവരും, വ്യത്യസ്തമായ വിശ്വാസവും പ്രാർത്ഥനകളും ഉള്ളവരും, വ്യത്യസ്ത വസ്ത്രം ധരിക്കുന്നവരുമാണ്. എന്നാൽ നമ്മുടെ അസ്ഥിത്വത്തിൽ ഐക്യമുണ്ട്. ഇന്ത്യയുടെ ഐക്യം ലോകം പഠിക്കേണ്ട വിഷയമാണ്. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് നടന്ന ‘ഉത്തിഷ്ഠ ഭാരത്’ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേ  മോഹൻ ഭഗവത് പറഞ്ഞു.

- Advertisement -

മോഹൻ ഭാഗവതിൻ്റെ വാക്കുകൾ – 

- Advertisement -

സമൂഹത്തിനും രാജ്യത്തിനും വേണ്ടി പ്രവർത്തിക്കുമെന്ന് എല്ലാവരും പ്രതിജ്ഞയെടുക്കണം. രാജ്യത്തിനായി ഞങ്ങൾ തൂക്കുമരം കയറും. ഞങ്ങൾ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കും. ഞങ്ങൾ ഇന്ത്യക്ക് വേണ്ടി പാട്ടുകൾ പാടും. ജീവിതം ഇന്ത്യക്കായി സമർപ്പിക്കണം:

- Advertisement -

വൈവിധ്യങ്ങളെ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ലോകം ഇന്ത്യയെ കണ്ട് പഠിക്കാൻ ശ്രമിക്കുകയാണ്. ലോകം വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ്, എന്നാൽ ഭിന്നസംസ്കാരങ്ങളെ ഒന്നിച്ചു കൊണ്ടു പോകുന്ന രീതി ഇന്ത്യയിൽ മാത്രമേ ഉണ്ടാകൂ.

ഭാഷയിലും വസ്ത്രധാരണത്തിലും സംസ്‌കാരത്തിലും ഇന്ത്യക്കാർക്കിടയിൽ വ്യത്യാസങ്ങളുണ്ട്. പക്ഷേ ഇടുങ്ങിയ മനോഭാവം മാറ്റിവച്ച് ദേശീയതയുടെ വിശാലമായ അർത്ഥം ഉൾക്കൊണ്ട് കാര്യങ്ങളെ സമീപിക്കാൻ സാധിക്കണം.  രാജ്യത്തെ എല്ലാ ഭാഷകളും ദേശീയ ഭാഷകളാണ്, രാജ്യത്ത് വിവിധ ജാതി സമൂഹങ്ങളുണ്ട് എന്നാൽ എല്ലാവരേയും സമത്വത്തോടെ കാണാൻ നമ്മുക്ക് സാധിക്കണം.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -