spot_img
- Advertisement -spot_imgspot_img
Friday, April 26, 2024
ADVERT
HomeNEWSകൊച്ചി ചെല്ലാനത്തിന് ഈ കാലവർഷം ആശ്വാസകാലം ; തീരസംരക്ഷണ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു

കൊച്ചി ചെല്ലാനത്തിന് ഈ കാലവർഷം ആശ്വാസകാലം ; തീരസംരക്ഷണ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു

- Advertisement -

എറണാകുളം: തുടർച്ചയായ കടൽക്ഷോഭത്തിൽ തകർന്ന കൊച്ചി ചെല്ലാനത്തിന് ഈ കാലവർഷം ആശ്വാസകാലം. തീരത്തോട് ചേർന്നുള്ള ഏഴ് കിലോമീറ്റർ ദൂരത്തിൽ ടെട്രാപോഡ് ഉപയോഗിച്ചുള്ള 344 കോടി രൂപയുടെ തീരസംരക്ഷണ നിർമ്മാണം അതിവേഗമാണ് നടക്കുന്നത്. കണ്ണമാലി പ്രദേശം കൂടി ഉൾപ്പെടുത്തി രണ്ടാംഘട്ട പദ്ധതി ഉടൻ തുടങ്ങണമെന്നാണ് തീരസംരക്ഷണ സമിതിയുടെ ആവശ്യം.

- Advertisement -

കഴിഞ്ഞ കടൽക്ഷോഭത്തിൽ വീട് പാതി അടർന്ന് പോയ റാണിയുടെ വാക്കുകളില്‍ ഇപ്പോള്‍ നിറയുന്നത് ആശ്വാസം. ഹാർബർ മുതൽ കമ്പനിപ്പടി, ബസാർ,മറുവക്കാട്,വേളാങ്കണി മുതൽ പുത്തൻതോട് വരെയുള്ളവര്‍ക്ക് സമാധാനമാണ്. വർഷങ്ങൾക്ക് ശേഷമാണ് ഒരു കാലവർഷത്തിൽ ഇവരിങ്ങനെ മനസമാധാനത്തോടെ ഇരിക്കുന്നത്.

- Advertisement -

ഹാർബർ മുതൽ പുത്തൻതോട് വരെ ഏഴ് കിലോമീറ്റർ ദൂരത്തിലാണ് ടെട്രോപോഡ് നിർമ്മാണം നടക്കുന്നത്.നിലവിൽ 40ശതമാനം നിർമ്മാണം കഴിഞ്ഞു.സമുദ്രനിരപ്പിൽ നിന്ന് 6.1 മീറ്റർ ഉയരത്തിലാണ് തിരയെ തടുക്കാനുള്ള നിര്‍മ്മാണം.

- Advertisement -

പദ്ധതിയുടെ തുടക്കം നന്നായെന്നാണ് പരക്കെ അഭിപ്രായമുയരുന്നത്. ഇതേ വേഗതയിൽ പദ്ധതിയുടെ രണ്ടാംഘട്ടം കൂടി നടപ്പിലാക്കണമെന്നാണ് കൊച്ചിയുടെ തീരദേശം പറയുന്നത്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -