മുംബൈ: മോഷ്ടിച്ച മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് എടിഎം ഇളക്കിയെടുത്തെങ്കിലും പണം തട്ടാനായില്ല. പശ്ചിമ മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ശനിയാഴ്ച പുലർച്ചെയാണു സംഭവം.

എടിഎമ്മിന്റെ ചില്ലുതകർത്ത് മണ്ണുമാന്തി യന്ത്രം കൊണ്ട് മെഷീൻ ഇളക്കി കോരിയെടുത്ത് നീക്കുകയായിരുന്നു. എന്നാൽ, പൊളിക്കാനുള്ള ശ്രമം വിഫലമായതോടെ മെഷീനിലെ 27 ലക്ഷം രൂപ മോഷ്ടാക്കൾക്കു തൊടാനായില്ലെന്നു പൊലീസ് പറഞ്ഞു. തുടർന്ന് ഇവർ മെഷീൻ ഉപേക്ഷിച്ചു കടന്നു. മോഷണരംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Thieves in Maharashtra’s Sangli district used an JCB/ excavator to steal money from an Axis Bank ATM on April 23. ATM had 27 lakhs in its chest.
— Naren Mukherjee 🇮🇳 (@narendra52) April 26, 2022
CCTV footage showing the ATM being swept away.
ATM and Excavator has been recovered, investigation still on to nab the culprits. pic.twitter.com/RDNvaAsFaA