spot_img
- Advertisement -spot_imgspot_img
Thursday, September 21, 2023
ADVERT
HomeNEWSപിഴുതു മാറ്റിയ കെ റെയിൽ സർവെ കല്ല് സ്ഥലം ഉടമ പുന:സ്ഥാപിച്ചു. പുറത്ത് നിന്നുള്ളവരാണ് സമരം...

പിഴുതു മാറ്റിയ കെ റെയിൽ സർവെ കല്ല് സ്ഥലം ഉടമ പുന:സ്ഥാപിച്ചു. പുറത്ത് നിന്നുള്ളവരാണ് സമരം നടത്തുതെന്ന് പരാതി

- Advertisement -

കോട്ടയം: കഴിഞ്ഞ ദിവസം പ്രതിഷേധക്കാർ പിഴുതു മാറ്റിയ കെ റെയിൽ സർവെ കല്ല് സ്ഥലമുടമ പുന:സ്ഥാപിച്ചു.തിരുവാണിയൂർ പഞ്ചായത്തിലെ മാമലയിലാണ് സർവെ കല്ല് സ്ഥലം ഉടമ പുന:സ്ഥാപിച്ചത്. മാമല എം കെ റോഡിൽ മുല്ലക്കൽ സരളാ രവീന്ദ്രനാണ് സർവ്വെ കല്ല് പുന:സ്ഥാപിച്ചത്.കഴിഞ്ഞ ദിവസം കെ റെയിൽ സർവെ നടപടികളുമായി ബന്ധപെട്ട് ചങ്ങനാശേരിയിലും ,പരിസര പ്രദേശങ്ങളിലും പ്രതിഷേധവും സംഘർഷവും ഉണ്ടായിരുന്നു. സ്ത്രികളെയും കുട്ടികളെയും ഉൾപ്പെടെ പോലിസ് മർദ്ദിച്ചതായി ആക്ഷേപമുയർന്നിരുന്നു.ബി ജെ പി കോൺഗ്രസ് പ്രവർത്തകരാണ് സമരത്തിന് നേതൃത്വം നൽകുന്നത്. അതിനിടെ സമരത്തിനിടെ സമരത്തിൽ പങ്കെടുക്കുന്ന സ്ത്രിയുടെ മകനെ സമരക്കാർ വേദനിപ്പിച്ച് കരയിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.സംസ്ഥാന പോലിസും, ചൈൽഡ് ലൈനും വിഷയത്തിൽ ഇടപെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമരത്തിൽ പങ്കെടുക്കുന്ന സ്ത്രികൾ പുറം ജില്ലയിൽ നിന്നുള്ളവരാണെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്.

- Advertisement -

സർവെ കല്ല് പിഴുതു മാറ്റിയ സംഭവത്തിൽ പോലിസ് അന്വേഷണം ആരംഭിച്ചു. മുല്ലക്കൽ സരള രവീന്ദ്രൻ ചേറ്റാനിക്കര സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലിസ് സ്ഥലത്തെത്തി കെ റെയിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കല്ല് പുന:സ്ഥാപിച്ചു.തിരുവാണിയൂർ പഞ്ചായത്തിലെ 50 കുടുംബങ്ങൾ പുനരവാസ നഷ്ടപരിഹാര തുകക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നും, നടപടിക്രമങ്ങൾ നടന്നുവരികയാണെന്നും കെ റെയിൽ ഉദ്യോഗസ്ഥർ പറയുന്നു.കഴിഞ്ഞ ദിവസം സമരത്തിൽ പങ്കെടുത്ത കോഴിക്കോട് സ്വദേശി രമ്യയുടെ വിശദാംശങ്ങൾ പി വി അൻവർ എം എൽ എ പുറത്ത് വിട്ടിരുന്നു. രമ്യയുടെ ഭർത്താവ്   വിനോദിന് ലൈഫ്മിഷനിൽ വീടനുവദിച്ച വിവരങ്ങൾ പി വി അൻവർ പുറത്ത് വിട്ടിരുന്നു. രമ്യക്ക് കെ റെയിൽ പ്രദേശമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -