കൊല്ലം: പുത്തൂരില്‍ നടുറോഡില്‍ കൂട്ടത്തല്ല്. വാഹനം മറികടക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണു സംഘര്‍ഷത്തിനു കാരണം. എസ്ഐയ്ക്കും ഭാര്യയ്ക്കും മകനും പരുക്കേറ്റു. പുത്തൂര്‍ സ്വദേശികളായ രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാവിലെയാണു സംഭവം. ഒരേ ദിശയിൽ വരികയായിരുന്ന കാർ യാത്രക്കാരും ബൈക്ക് യാത്രക്കാരും തമ്മിലാണു തർക്കമുണ്ടായത്. ബൈക്ക് യാത്രക്കാരായ യുവാക്കൾ കാറിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നു.
ഓവര്‍ടേക്ക് ചെയ്തതിനെചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കുണ്ടറ സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് എസ്ഐ സുഗുണൻ, ഭാര്യ പ്രിയ, മകൻ അമൽ എന്നിവരാണു കാറിലുണ്ടായിരുന്നത്. വാഹനം പുത്തൂർ ജങ്ഷനിലെത്തിയപ്പോൾ വലിയ ഗതാഗതക്കുരുക്കുണ്ടായി. അപ്പോഴാണു യുവാക്കൾ കാർ യാത്രികരെ ആക്രമിച്ചത്. സ്ഥലത്തുണ്ടായിരുന്ന ചില ആളുകളും പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചെന്നു വിവരമുണ്ട്.