spot_img
spot_imgspot_imgspot_imgspot_img
- Advertisement -spot_imgspot_img
Saturday, May 11, 2024
ADVERTspot_imgspot_imgspot_imgspot_img
HomeNEWSമറ്റൊരു രാജ്യവും ഇതുപോലെ തീവ്രവാദത്തിൽ ഏർപ്പെടുന്നില്ല; പാകിസ്ഥാനെ നിശിതമായി വിമർശിച്ച് വിദേശകാര്യമന്ത്രി

മറ്റൊരു രാജ്യവും ഇതുപോലെ തീവ്രവാദത്തിൽ ഏർപ്പെടുന്നില്ല; പാകിസ്ഥാനെ നിശിതമായി വിമർശിച്ച് വിദേശകാര്യമന്ത്രി

spot_imgspot_imgspot_imgspot_img
- Advertisement -

വഡോദര: തീവ്രവാദ വിഷയത്തിൽ പാകിസ്താനെ നിശിതമായി വിമർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.  ഇന്ത്യയുടെ അയൽരാജ്യം ചെയ്യുന്നതുപോലെ മറ്റൊരു രാജ്യവും തീവ്രവാദം നടത്തുന്നില്ലെന്ന് പാകിസ്താനെ പരിഹസിച്ച് ജയശങ്കർ പറഞ്ഞു. “ഉയരുന്ന ഇന്ത്യയും ലോകവും: മോദി യുഗത്തിലെ വിദേശനയം” എന്ന വിഷയത്തിൽ വഡോദരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ലോകം ഇനി തീവ്രവാദത്തെ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisement -

നമ്മൾ ഐടിയിൽ വിദഗ്ധരായതുപോലെ നമ്മുടെ അയൽക്കാർ അന്താരാഷ്ട്ര ഭീകരപ്രവർത്തനത്തിൽ വിദഗ്ദ്ധരാണ്. വർഷങ്ങളായി അത് നടക്കുന്നു. എന്നാൽ തീവ്രവാദം തീവ്രവാദമാണെന്ന് നമുക്ക് ലോകത്തോട് വിശദീകരിക്കാൻ കഴിയും. ഇന്ന് ഞങ്ങൾക്കെതിരെ തീവ്രവാദ ഭീഷണി ഉയർത്തുന്നു. നാളെ അത് നിങ്ങൾക്ക് എതിരാകുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താൻ ചെയ്ത രീതിയിൽ മറ്റൊരു രാജ്യവും ഭീകരവാദത്തിൽ ഏർപ്പെടുന്നില്ല. ഇന്ത്യയ്‌ക്കെതിരെ പാകിസ്താൻ ഇത്രയധികം വർഷമായി എന്താണ് ചെയ്തതെന്ന് നിങ്ങൾ കണ്ടു. മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇത്തരത്തിലുള്ള പ്രവർത്തനം അംഗീകരിക്കാനാവില്ലെന്നും തിരിച്ചടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

- Advertisement -

തീവ്രവാദം ഇപ്പോൾ അവസാനിപ്പിച്ചില്ലെങ്കിൽ ഭാവിയിൽ എല്ലാവർക്കും ദോഷം ചെയ്യുമെന്ന് മറ്റ് രാജ്യങ്ങളെ മനസ്സിലാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹം അഭിനന്ദിച്ചു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ലോകത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നതിൽ  വിജയിച്ചു. നേരത്തെ, തങ്ങളെ ബാധിക്കില്ലെന്ന് കരുതി മറ്റ് രാജ്യങ്ങൾ ഈ വിഷയം അവഗണിക്കുകയായിരുന്നു. ഇന്ന്, തീവ്രവാദത്തെ പിന്തുണയ്ക്കുന്നവർക്ക് മേൽ സമ്മർദ്ദമുണ്ട്. ഇത് ഇന്ത്യയുടെ നയതന്ത്ര വിജയത്തിന്റെ ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു.

- Advertisement -

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ, സമ്മർദ്ദത്തിന് വഴങ്ങരുതെന്ന പ്രധാനമന്ത്രി മോദി ഉപദേശിച്ചു. റഷ്യ-ഉക്രെയ്ൻ സംഘർഷം കാരണം പെട്രോൾ വില ഇരട്ടിയായി. എണ്ണ എവിടെ നിന്ന് വാങ്ങണം എന്നതിൽ നിന്ന് രാജ്യത്തിന് മേൽ സമ്മർദ്ദമുണ്ടായിരുന്നു, എന്നാൽ നമ്മുടെ രാജ്യത്തിന് നല്ലത് ചെയ്യേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്നും സമ്മർദ്ദത്തെ നേരിടണമെന്നുമായിരുന്നു മോദി സർക്കാരിന്റെയും കാഴ്ചപ്പാട്. അത് ന‌പ്പാക്കിയെന്നും ജയശങ്കർ വ്യക്തമാക്കി.

കോവിഡ് സമയത്ത്, ഇന്ത്യയ്ക്കും ലോകത്തിനുമുള്ള വാക്സിൻ വിതരണം നിർത്തരുതെന്ന് പ്രധാനമന്ത്രി മോദി യുഎസ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.  അതിന്റെ ഫലമായി യുഎസ് ഭരണകൂടം ഇന്ത്യയ്ക്ക് ഇളവ് നൽകി. അതുകൊണ്ടുതന്നെ വാക്സിനേഷൻ സു​ഗമമായി നടന്നെന്നും മന്ത്രി പറഞ്ഞു.

- Advertisement -
- Advertisement -spot_imgspot_imgspot_imgspot_img
- Advertisement -spot_imgspot_imgspot_imgspot_img
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -spot_imgspot_imgspot_imgspot_img
Related News
- Advertisement -spot_imgspot_imgspot_imgspot_img