spot_img
- Advertisement -spot_imgspot_img
Tuesday, June 6, 2023
ADVERT
HomeINTERNATIONALപ്രതിഷേധം ഇങ്ങനെയും, പബ്ബിലെ മൂത്രപ്പുരയിൽ പുടിന്റെ ഫോട്ടോ!

പ്രതിഷേധം ഇങ്ങനെയും, പബ്ബിലെ മൂത്രപ്പുരയിൽ പുടിന്റെ ഫോട്ടോ!

- Advertisement -

റഷ്യ യുക്രൈനെതിരെ നിലപാട് കടുപ്പിക്കുകയാണ്. റഷ്യയുടെ നടപടികൾക്കെതിരെ വലിയ പ്രതിഷേധമാണ് ലോകത്തെ പല കോണിൽ നിന്നും ഉയർന്നു വരുന്നത്. ഒടുവിൽ സ്വന്തം നാട്ടുകാരും ആ യുദ്ധത്തിനെതിരെ രംഗത്ത് വന്നു. സ്വന്തം രാജ്യത്ത് ഉയർന്നു വന്ന പ്രാദേശിക പ്രതിഷേധങ്ങളും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അടിച്ചമർത്തി. യൂറോപ്പും അമേരിക്കയും പോലുള്ള രാജ്യങ്ങൾ റഷ്യയുടെ നിലപാടിനെ പരസ്യമായി അപലപിക്കുന്നു. എന്നിട്ടും, റഷ്യ മുന്നോട്ട് നീങ്ങുകയാണ്. പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ നേതൃത്വത്തിൽ യുക്രൈനും ആവുന്ന രീതിയിൽ ഈ നീക്കത്തെ പ്രതിരോധിക്കുന്നു.  

- Advertisement -

റഷ്യയുടെ നടപടികളെ എതിർക്കുന്ന വിവിധ രാജ്യങ്ങളിലെ ജനങ്ങൾ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാൻ പലവഴികളും തെരഞ്ഞെടുക്കുന്നു. ഇതിന്റെ ഭാഗമായി പല സൂപ്പർമാർക്കറ്റുകളും തങ്ങളുടെ ഷെൽഫുകളിൽ നിന്ന് റഷ്യൻ ഉൽപ്പന്നങ്ങൾ നീക്കം ചെയ്യുന്നു. റഷ്യയിൽ നെറ്റ്ഫ്ലിക്സ് അതിന്റെ സേവനം റദ്ദാക്കി. കൂടാതെ അന്താരാഷ്ട്ര ജൂഡോ ഫെഡറേഷൻ പുടിനും, റഷ്യൻ ഉന്നതരും നൽകിയ ബഹുമതികൾ നിരസിച്ചു. ഇപ്പോൾ പ്രതിഷേധത്തിന്റെ ഭാഗമായി യുകെയിലെ ഒരു പബ്ബിലെ മൂത്രപ്പുരയുടെ ചുവരിൽ പുടിന്റെ ഫോട്ടോയും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പ്രതിഷേധക്കാർ അദ്ദേഹത്തിന്റെ മുഖത്ത് മൂത്രമൊഴിച്ച് തങ്ങളുടെ രോഷം പ്രകടിപ്പിക്കുന്നു.

https://www.instagram.com/p/CasLzZUMP3Z/?utm_medium=copy_link
- Advertisement -

നോട്ടിംഗ്ഹാമിലെ ‘റാഗ്ലാൻ റോഡ്’ എന്ന ഐറിഷ് ബാറിന്റെ ടോയ്‌ലറ്റിലാണ് പുടിന്റെ പടം ഒട്ടിച്ചിരിക്കുന്നത്. ഇതിന് മുൻപ് ആ ചുവരിൽ അവർ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫോട്ടോയാണ് ഒട്ടിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അത് മാറ്റി പുടിന്റെ ഫോട്ടോ ഒട്ടിക്കുകയും, വരുന്ന ആളുകൾക്ക് അതിൽ മൂത്രമൊഴിക്കാൻ അനുവാദം നൽകുകയും ചെയ്യുന്നു. പബ്ബിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയിൽ, പുടിൻ പുഞ്ചിരിക്കുകയും കൈ വീശുകയും ചെയ്യുന്ന ഒരു വലിയ ചിത്രം മൂത്രപ്പുരയുടെ പുറകിൽ കാണാം. “വ്‌ളാഡിമിർ പുടിൻ പുരുഷന്മാരുടെ മൂത്രപ്പുരയിൽ” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം വച്ചിരിക്കുന്നത്.

- Advertisement -

ചിലർ ആ ഫോട്ടോയിൽ മൂത്രമൊഴിച്ച് വലിയ പണി കൊടുത്തത് പോലെ പുഞ്ചിരിച്ച് കൊണ്ട് പുറത്തേയ്ക്ക് വരുന്നു. എന്തിനേറെ പറയുന്നു, ഈ ഫോട്ടോ വൈറലായതോടെ ടോയ്‌ലറ്റ് ഉപയോഗിക്കാനായി ആളുകൾ ബാറിനു മുന്നിൽ വരി നിൽക്കുകയാണ് ഇപ്പോൾ എന്നാണ് റിപ്പോർട്ട്. “ഞാനും പോകും. ഇത്രയെങ്കിലും നമ്മൾ പ്രതികാരം ചെയ്യണ്ടേ” ഒരാൾ കമന്റ് ചെയ്തു. തനിക്ക് ഇത് വളരെ ഇഷ്ടപ്പെട്ടുവെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.

എന്നാൽ പബ്ബുകൾ ഉക്രൈനിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന്റെ വേറെയും ഉദാഹരണങ്ങളുണ്ട്. കഴിഞ്ഞ മാസം, യുഎസിലെയും കാനഡയിലെയും നൂറുകണക്കിന് കടകളും ബാറുകളും അവരുടെ കൈയിലുള്ള റഷ്യൻ വോഡ്ക വലിച്ചെറിയുകയുണ്ടായി. റഷ്യൻ സ്റ്റാൻഡേർഡ് ഒറിജിനൽ വോഡ്ക, ബെലുഗ നോബിൾ റഷ്യൻ വോഡ്ക, സ്റ്റോളി വോഡ്ക എന്നിവയുൾപ്പെടെ എല്ലാ റഷ്യൻ ഉൽപ്പന്നങ്ങളും പിൻവലിക്കാൻ കാനഡയിലെ ഒരു പ്രവിശ്യയായ ഒന്റാറിയോ അവരുടെ മദ്യ നിയന്ത്രണ ബോർഡിന് ഉത്തരവിട്ടു.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: