spot_img
- Advertisement -spot_imgspot_img
Tuesday, April 16, 2024
ADVERT
HomeHealthപ്രമേഹമുള്ളവെര്‍ ശ്രദ്ധിക്കുക ; കൊവിഡ് നിങ്ങളെ പ്രശ്നത്തിലാക്കാം

പ്രമേഹമുള്ളവെര്‍ ശ്രദ്ധിക്കുക ; കൊവിഡ് നിങ്ങളെ പ്രശ്നത്തിലാക്കാം

- Advertisement -

കൊവിഡ് 19 രോഗത്തോടുള്ള പോരാട്ടത്തില്‍ തന്നെയാണ് നാമിപ്പോഴും. കൊവിഡ് അടിസ്ഥാനപരമായി ഒരു ശ്വാസകോശരോഗമാണെങ്കിലും അത് വിവിധ അവയവെങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി ഇതിനോടകം തന്നെ നാം കണ്ടു. കൊവിഡ് രോഗം ബാധിക്കപ്പെട്ട് അതില്‍ നിന്ന് മുക്തി ലഭിച്ച ശേഷവും അനുബന്ധപ്രശ്നങ്ങള്‍ കാണാം. ഇതിനെ ‘ലോംഗ് കൊവിഡ്’ എന്നാണ് വിളിക്കുന്നത്. ശ്വാസതടസം, തളര്‍ച്ച, ബ്രെയിന്‍ ഫോഗ് ( ഓര്‍മ്മശക്തിയും ചിന്താശക്തിയും കുറയുക. കാര്യങ്ങള്‍ മനസിലാക്കുന്നതിന് ബുദ്ധിമുട്ട് നേരിടുക), വിഷാദരോഗം തുടങ്ങി ഒരുപിടി പ്രശ്നങ്ങള്‍ ‘ലോംഗ് കൊവിഡി’ന്‍റെ ഭാഗമായി വരാം.

- Advertisement -

പ്രധാനമായും കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടേണ്ട സാഹചര്യം വരെയെത്തിയ ആളുകളിലാണ് ലോംഗ് കൊവിഡും കാര്യമായി കാണുന്നത്. അല്ലാത്തവെരില്‍ ഇല്ലെന്നല്ല, കൂടുതലും കൊവിഡ് ഗുരുതരമായവെരിലാണ് ഉള്ളത്. എന്നാല്‍ പ്രമേഹരോഗികളില്‍ ഇത്തരത്തില്‍ ലോംഗ് കൊവിഡ് കാണാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്. ‘അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷ’ന്‍റെ വാര്‍ഷിക സയന്‍റിഫിക് സെഷനിലാണ് ഈ പഠനറിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ടത്.

- Advertisement -

പ്രമേഹരോഗികളില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ലോംഗ് കൊവിഡ് കാണാന്‍ നാല് മടങ്ങ് വരെ അധികസാധ്യതയെന്നാണ് പഠനം പറയുന്നത്. ബ്രെയിന്‍ ഫോഗ്, ചര്‍മ്മപ്രശ്നങ്ങള്‍, വിഷാദരോഗം, ശ്വാസതടസം എന്നിവെയാണ് ഈ രീതിയില്‍ പ്രമേഹരോഗികളില്‍ അധികവും കാണുന്ന ലോംഗ് കൊവിഡ് പ്രശ്നങ്ങളെന്നും പഠനം വ്യക്തമാക്കുന്നു. നിലവില്‍ പഠനം കണ്ടെത്തിയ കാര്യങ്ങള്‍ പരിമിതമാണെന്നും ഈ വിഷയത്തില്‍ പലയിടങ്ങളില്‍ നിന്നായി പലതരം ആളുകളില്‍ നിന്നായി വേണ്ട വിവരങ്ങള്‍ ശേഖരിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്തായാലും കൊവിഡിന്‍റെ കാര്യത്തില്‍ പ്രമേഹം അല്‍പം ശ്രദ്ധിക്കേണ്ട അവസ്ഥയാണെന്ന് തന്നെയാണ് ഇവെര്‍ ഉറപ്പിക്കുന്നത്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -