ന്യൂഡല്‍ഹി: ഭര്‍ത്താവുമായി വഴക്കിട്ടതിന്‍റെ ദേഷ്യത്തില്‍ യുവതി മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത്ഞെരിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗ് സ്വദേശിനി അഞ്ജലി ദേവിയെ (26) പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞദിവസം ഉച്ചക്ക് 2.14നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഫോണ്‍ തങ്ങള്‍ക്ക് ലഭിക്കുന്നതെന്നും ഉടന്‍ തന്നെ സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്തെന്നും കയര്‍ ഉപയോഗിച്ചാണ് കുഞ്ഞിന്‍റെ കഴുത്ത് ഞെരിച്ചതെന്നും ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ഉഷ രംഘാണി പറഞ്ഞു.
യുവതിക്കെതിരെ കൊലപാതകത്തിന് കേസെടുത്തു. വ്യാഴാഴ്ച രാവിലെ ഭര്‍ത്താവും യുവതിയും തമ്മില്‍ വഴക്കിട്ടിരുന്നു. ഭര്‍ത്താവ് ജോലിക്കു പോയതിനു പിന്നാലെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കുഞ്ഞിന്‍റെ മൃതദേഹം കുടുംബത്തിന് കൈമാറുമെന്നും പൊലീസ് അറിയിച്ചു.