spot_img
- Advertisement -spot_imgspot_img
Saturday, April 20, 2024
ADVERT
HomeBREAKING NEWSരണ്ടു തവണ ഫര്‍ണീച്ചര്‍ നിര്‍മാണ കേന്ദ്രത്തിലുണ്ടായ തീപിടിത്തം ആസൂത്രിതം

രണ്ടു തവണ ഫര്‍ണീച്ചര്‍ നിര്‍മാണ കേന്ദ്രത്തിലുണ്ടായ തീപിടിത്തം ആസൂത്രിതം

- Advertisement -

പത്തനംതിട്ട: താഴെവെട്ടിപ്രത്തെ ഫര്‍ണീച്ചര്‍ നിര്‍മാണ കേന്ദ്രത്തിലെ തീപിടിത്തം ആസൂത്രിതമെന്ന് പരാതി. രാഷ്ട്രീയ സ്വാധീനമുള്ള പ്രതികളെ പൊലീസ് സംരക്ഷിക്കുന്നെന്നും ആരോപണമുണ്ട്. അതേസമയം വിശദമായ അന്വേഷണം നടക്കുകയാണെന്ന് പത്തനംതിട്ട പൊലീസ് വിശദീകരിച്ചു.

- Advertisement -

ഈ മാസം 11ന് രാത്രിയാണ് താഴെവെട്ടിപ്രത്തെ ഫര്‍ണീച്ചര്‍ നിര്‍മാണ കേന്ദ്രത്തിന് തീപിടിച്ചത്. പുക ഉയരുന്നതു കണ്ട് നാട്ടുകാരെത്തി തീയണച്ചു. എന്നാല്‍ പുലര്‍ച്ചെ ഒരു മണിയോടെ വീണ്ടും തീപിടിത്തമുണ്ടായി. അഗ്നിശമന സേനയെത്തി രണ്ടു മണിക്കൂറോളം ശ്രമപ്പെട്ട് തീയണച്ചു.

- Advertisement -

തീ പൂര്‍ണമായും അണച്ച സ്ഥലത്ത് എങ്ങനെ രണ്ടാമതും തീപിടിത്തമുണ്ടാകുമെന്നാണ് സ്ഥാപനയുടമയുടെ ചോദ്യം. സ്ഥാപനയുടമ നല്‍കിയ പരാതിയില്‍ പത്തനംതിട്ട പൊലീസ് കേസെടുത്തു. പ്രാദേശിക രാഷ്ട്രീയ നേതാക്കളില്‍ ചിലരെ ചോദ്യം ചെയ്തു. എന്നാല്‍ കടയ്ക്ക് തീയിട്ടതാണെന്ന് തെളിയിക്കുന്ന ഒരും തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -