ന്യൂയോർക്ക്: ബ്രൂക്കിൻ സബ്വേയിൽ ഇന്ന് നടന്ന വെടിവയ്പ്പിന്റെ ദൃശ്യങ്ങൾ പുറത്ത്. മെട്രോ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ഒരു യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങളാണ് ഉപ്പോൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. രണ്ട് വീഡിയോകളാണ് പ്രധാനമായും ലഭ്യമായിട്ടുളത്. ഒന്ന് വെടിവയ്പ്പ് നടന്നതിന്റെ തൊട്ടടുത്ത മെട്രോ കാറിലെ ദ്യശ്യങ്ങളാണ്. ഇതിൽ മൂന്ന് തവണ വെടിയുതിർക്കുന്ന ശബ്ദം വ്യക്തമായി കേൾക്കാം. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകാതെ യാത്രക്കാർ പരസ്പരം നോക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

#Breaking: #NewYork Subway Shooting:
— The Modern Times of Long Beach 🌎 (@ModernTimesLB) April 12, 2022
16 people were injured, 10 suffered gunshot wounds during a shooting inside a subway in #Brooklyn – Fox 5pic.twitter.com/TfqyzBZeG3
രണ്ടാമത്തെ വീഡിയോയിൽ കാര്യങ്ങൾ കുറച്ചു കൂടി വ്യക്തമാണ്. ഇതിൽ ട്രെയിൻ നിർത്തുന്നയുടനെ അക്രമി ട്രെയിൻ യാത്രക്കാർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. അക്രമിയെ വീഡിയോയിൽ കൃത്യമായി മനസിലാക്കാൻ
സാധിക്കുന്നില്ലെങ്കിലും വെടിക്കൊണ്ട യാത്രക്കാർ നിലത്തു കിടക്കുന്നതും സഹയാത്രികർ സഹായത്തിനായി ശ്രമിക്കുന്നതും കാണാവുന്നതാണ്. സംഭവം
നടക്കുമ്പോൾ പ്ലാറ്റ്ഫോമിൽ പുക
നിറഞ്ഞിരുന്നതായി വീഡിയോയിൽ
കാണാവുന്നതാണ്. സ്മോക്ക്
കാനിസ്റ്റർ ഉപയോഗിച്ച് അക്രമി
തന്നെ പുകമറ സൃഷ്ടിച്ചതായിരിക്കാമെന്ന്
അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
Le problème du métro c'est que tu croises trop de gens bizarres et tu n’as aucun moyen de fuir si les voix qu'entend le gars dans sa tête lui demandent de faire des conneries, tu es coincé #NewYork #Brooklyn #TimesSquare pic.twitter.com/tqDuEXAujC
— Kunta van den Kinté (@denkinte_2) April 12, 2022