spot_img
spot_imgspot_imgspot_imgspot_img
- Advertisement -spot_imgspot_img
Saturday, May 18, 2024
ADVERTspot_imgspot_imgspot_imgspot_img
HomeNEWS20,000 കോടി രൂപ സമാഹരിക്കാൻ അദാനി; വരാനിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ ഫോളോ-ഓൺ പബ്ലിക് ഓഫറിംഗ്

20,000 കോടി രൂപ സമാഹരിക്കാൻ അദാനി; വരാനിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ ഫോളോ-ഓൺ പബ്ലിക് ഓഫറിംഗ്

spot_imgspot_imgspot_imgspot_img
- Advertisement -

ദില്ലി: ശതകോടീശ്വരൻ ഗൗതം അദാനിയുടെ കമ്പനിയായ അദാനി എന്റർപ്രൈസസ് ഫോളോ-ഓൺ പബ്ലിക് ഓഫറിംഗിലൂടെ (എഫ്പിഒ) ധനസമാഹരണത്തിന് ഒരുങ്ങുന്നു. തപാൽ ബാലറ്റ് വഴി ഓഹരി വിൽപ്പനയ്ക്ക്, കമ്പനി ഓഹരി ഉടമകളുടെ അനുമതി തേടുമെന്ന് സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ കമ്പനി അറിയിച്ചു.

- Advertisement -

ഫോളോ-ഓൺ പബ്ലിക് ഓഫറിംഗിലൂടെ 20,000 കോടി രൂപ സമാഹരിക്കാൻ അദാനി എന്റർപ്രൈസസിന് കഴിഞ്ഞാൽ, അത് രാജ്യത്തെ ഏറ്റവും വലിയ എഫ്പിഒ ആയി മാറും.  2020 ജൂലൈയിൽ എഫ്‌പിഒ വഴി 15,000 കോടി രൂപ സമാഹരിച്ച യെസ് ബാങ്കിന്റെ പേരിലാണ് നിലവിൽ ഈ റെക്കോർഡ് ഉള്ളത്.

- Advertisement -

എഫ്‌പിഒയിൽ നിന്ന് സമാഹരിക്കുന്ന ഫണ്ടുകൾ ഗ്രീൻ, ഡിജിറ്റൽ ബിസിനസുകളിലേക്കുള്ള അദാനി ഗ്രൂപ്പിന്റെ കടന്നുവരവിന് ധനസഹായം നൽകുമെന്നും അടുത്ത മൂന്ന് മുതൽ അഞ്ച് വർഷത്തേക്ക് അതിന്റെ വിപുലീകരണ പദ്ധതികൾക്ക് ആവശ്യമായ ഭൂരിഭാഗം ഫണ്ടും നൽകുമെന്നും നിരീക്ഷകർ അഭിപ്രായപ്പെട്ടു.

- Advertisement -

ലോകത്തിലെ ഏറ്റവും ധനികനായ രണ്ടാമത്തെ വ്യക്തിയായ അദാനി, അടുത്ത ദശകത്തിൽ തന്റെ ഗ്രൂപ്പ് 100 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് പറഞ്ഞു, പ്രധാനമായും ഊർജ്ജ മേഖലയിലേക്കും ഡിജിറ്റൽ മേഖലയിലേക്കും നിക്ഷേപിക്കാൻ ഒരുങ്ങുന്ന അദാനി, എയ്‌റോസ്‌പേസ്, പ്രതിരോധം, ലോഹങ്ങൾ, പെട്രോകെമിക്കൽസ് തുടങ്ങിയ മേഖലകളിലും. വലിയ നിക്ഷേപം നടത്തുന്നുണ്ട്

അദാനി ഗ്രൂപ്പിന്റെ ബിസിനസുകൾ ഏകദേശം 30,000 കോടി രൂപയുടെ ഏകീകൃത വരുമാനം ഉണ്ടാക്കുന്നു, അതിൽ 13,000 കോടി രൂപ ഗ്രൂപ്പിന്റെ കടബാധ്യത തീർക്കാൻ ഉപയോഗിക്കുന്നു. ബാക്കിയുള്ള 17,000 കോടി സാമ്പത്തിക വളർച്ചയ്ക്കായി മാറ്റിവെക്കുന്നു.

അദാനി എന്റർപ്രൈസസ്, കാലക്രമേണ, എയർപോർട്ടുകൾ, ഡാറ്റാ സെന്ററുകൾ, ഗ്രീൻ ഹൈഡ്രജൻ, റോഡ് പ്രോജക്ടുകൾ തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

- Advertisement -
- Advertisement -spot_imgspot_imgspot_imgspot_img
- Advertisement -spot_imgspot_imgspot_imgspot_img
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -spot_imgspot_imgspot_imgspot_img
Related News
- Advertisement -spot_imgspot_imgspot_imgspot_img