spot_img
spot_imgspot_imgspot_imgspot_img
- Advertisement -spot_imgspot_img
Monday, May 13, 2024
ADVERTspot_imgspot_imgspot_imgspot_img
HomeNEWSകണ്ണും പൂട്ടി ഒപ്പിടില്ല, ഓര്‍ഡിനന്‍സില്‍ കൃത്യമായ വിശദീകരണം വേണം ; നിലപാടിലുറച്ച് ഗവര്‍ണര്‍

കണ്ണും പൂട്ടി ഒപ്പിടില്ല, ഓര്‍ഡിനന്‍സില്‍ കൃത്യമായ വിശദീകരണം വേണം ; നിലപാടിലുറച്ച് ഗവര്‍ണര്‍

spot_imgspot_imgspot_imgspot_img
- Advertisement -

ദില്ലി: സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ലോകായുക്ത ഭേദഗതിയടക്കം 11 ഓര്‍ഡിനന്‍സുകള്‍ ഇന്ന് അസാധുവായേക്കും. എല്ലാ ഓര്‍ഡിനന്‍സുകളിലും കണ്ണുമടച്ച് ഒപ്പിടാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. വ്യക്തമായ വിശദീകരണം വേണം. ഓര്‍ഡിനന്‍സ് രാജ് അംഗീകരിക്കാനാകില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

- Advertisement -

‘ തന്‍റെ അധികാരം കുറക്കാൻ സർക്കാർ ശ്രമമെന്നതിനെ കുറിച്ച് അറിയില്ല. അടിയന്തര സാഹചര്യങ്ങളിലാണ് ഓർഡിനൻസ് പുറത്തിറക്കേണ്ടത്.: ഓർഡിനൻസിലൂടെയാണ് ഭരിക്കുന്നതെങ്കിൽ എന്തിനാണ് നിയമ നിർമാണസഭകൾ. സുപ്രീംകോടതി തന്നെ കൃത്യമായി ഇക്കാര്യത്തിൽ നിലപാട് പറഞ്ഞിട്ടുണ്ട്. മനസ്സ് പൂർണമായി അർപ്പിക്കാതെ ഞാൻ ഒന്നും ചെയ്യില്ല. ബജറ്റ് ചർച്ചക്കായായിരുന്നു കഴിഞ്ഞ സഭാ സമ്മേളനം എന്നത് തന്നോട് പറഞ്ഞിട്ടില്ല.തന്നോട് പറഞ്ഞിരുന്നുവെങ്കിൽ മറുപടി നൽകുമായിരുന്നു.ഡിജിറ്റൽ ഒപ്പിന് അധികാരമുണ്ട്.പക്ഷേ ഓർഡിനൻസ് മുഴുവനായി മനസ്സിലാക്കേണ്ടതുണ്ട് എന്നതാണ് കാരണം’ ഗവര്‍ണര്‍ പറഞ്ഞു.

- Advertisement -

ഓർഡിനൻസുകൾ നിയമസഭയിൽ എത്താത്തതിൽ  നേരത്ത ഗവർണ്ണർക്ക് ചീഫ് സെക്രട്ടറി കൂടുതൽ വിശദീകരണം നല്കിയിരുന്നു.ഒക്ടോബറിൽ നിയമനിർമ്മാണത്തിനായി പ്രത്യേക സഭാ സമ്മേളനം ചേരുമെന്നാണ് സർക്കാരിൻറെ ഉറപ്പ്. കഴിഞ്ഞ സമ്മേളനത്തിന്റെ അജൻഡ ബജറ്റ് ചർച്ച മാത്രമായിരുന്നു എന്നും സര്‍ക്കാര്‍ വിശദീകരിച്ചു.എന്നാല്‍ ഈ വിശദീകരണം ഗവര്‍ണര്‍ അംഗീകരിച്ചിട്ടില്ലെന്നാണ്  അദ്ദേഹത്തിന്‍റെ പ്രതികരണം വ്യക്തമാക്കുന്നത്.

- Advertisement -
- Advertisement -spot_imgspot_imgspot_imgspot_img
- Advertisement -spot_imgspot_imgspot_imgspot_img
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -spot_imgspot_imgspot_imgspot_img
Related News
- Advertisement -spot_imgspot_imgspot_imgspot_img