spot_img
spot_imgspot_imgspot_imgspot_img
- Advertisement -spot_imgspot_img
Sunday, May 19, 2024
ADVERTspot_imgspot_imgspot_imgspot_img
HomeNEWSഒഴുക്കിൽപ്പെട്ട് ആദിവാസി ബാലനെ കാണാതായിട്ട് രണ്ട് ദിവസം , കണ്ടെത്താനാകാതെ രക്ഷാപ്രവര്‍ത്തകര്‍

ഒഴുക്കിൽപ്പെട്ട് ആദിവാസി ബാലനെ കാണാതായിട്ട് രണ്ട് ദിവസം , കണ്ടെത്താനാകാതെ രക്ഷാപ്രവര്‍ത്തകര്‍

spot_imgspot_imgspot_imgspot_img
- Advertisement -

ഇടുക്കി : വണ്ടിപെരിയാർ ഗ്രാമ്പിയിൽ പുഴ മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ ആദിവാസി ബാലനെ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ. കുട്ടിയെ കണ്ടെത്താൻ ഇന്ന് വീണ്ടും തിരച്ചിൽ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം വരെ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. മൂന്ന് കിലോമീറ്ററോളം വനത്തിലൂടെയാത്ര ചെയ്താൽ മാത്രമേ കുട്ടി ഒഴുക്കിൽ പെട്ട ഭാഗത്ത് എത്താൻ സാധിക്കുകയുള്ളു. നേരം ഇരുട്ടിയതോടെ സംഘം കുട്ടിക്കായുള്ള തിരച്ചിൽ നിർത്തിവയ്ക്കുകയായിരുന്നു.

- Advertisement -

എൻഡിആർഎഫ്, പൊലീസ്, ഫയർഫോഴ്‌സ്, ഫോറസ്റ്റ്, റവന്യു സംഘം സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. രണ്ട് ടീമായി തിരിഞ്ഞ് രാവിലെ 7 മണി മുതൽ തിരച്ചിൽ വീണ്ടും ആരംഭിച്ചിരുന്നു. ഒരു സംഘം പരുന്തുംപാറയ്ക്ക് താഴെ ഭാഗത്തും ഒരു സംഘം പുറക്കയം ഭാഗത്തുമാണ് തിരച്ചിൽ നടത്തിയത്. ഗ്രാമ്പി സ്വദേശിയായ ബാലനെയാണ് കാണാതായത്. വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയി മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. പിതാവ് മാധവനും മാതാവ് ഷൈലയ്ക്കുമൊപ്പമായിരുന്നു കുട്ടി കുടംപുളി പറിക്കുന്നതിനായി വനത്തിലേക്ക് പോയത്. പുഴ മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കനത്ത മഴയെ തുടർന്ന് നിറഞ്ഞൊഴുകുന്ന പുഴയിലാണ് കുട്ടി ഒഴുക്കിൽപ്പെട്ടത്.

- Advertisement -
- Advertisement -spot_imgspot_imgspot_imgspot_img
- Advertisement -spot_imgspot_imgspot_imgspot_img
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -spot_imgspot_imgspot_imgspot_img
Related News
- Advertisement -spot_imgspot_imgspot_imgspot_img