മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആയിരുന്നു വിജയ് ബാബു. മലയാളത്തിലെ മുൻനിര നടൻമാരിൽ ഒരാളായിരുന്നു ഇദ്ദേഹം. ഇത് കൂടാതെ മലയാളത്തിലെ നിരവധി സൂപ്പർഹിറ്റ് സിനിമകൾ ഇദ്ദേഹമായിരുന്നു നിർമ്മിച്ചത്. അവസാനമായി ഇദ്ദേഹം നിർമിച്ച ചിത്രമാണ് ഹോം. അടുത്തിടെ മലയാളത്തിൽ ഇറങ്ങിയ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായിട്ടാണ് ഇതിനെ കണക്കാക്കപ്പെടുന്നത്.

ഫ്രൈഡേ ഫിലിം ഹൗസ് ബാനറിലാണ് ഇദ്ദേഹം സിനിമകളെല്ലാം തന്നെ നിർമ്മിക്കുന്നത്. ഇദ്ദേഹത്തോടൊപ്പം ഈ പ്രൊഡക്ഷൻ കമ്പനിയിൽ മുമ്പ് പ്രവർത്തിച്ച വ്യക്തി ആയിരുന്നു സാന്ദ്ര തോമസ്. എന്നാൽ പിന്നീട് ഇരുവരും തമ്മിലുള്ള എന്തൊക്കെയോ പ്രശ്നങ്ങൾ കാരണം ഇരുവരും വേർപിരിയുകയായിരുന്നു. ഇപ്പോൾ സാന്ദ്ര തോമസ് നിർമ്മാണ മേഖലയിൽ അത്ര സജീവമല്ല.
അതേസമയം എന്ത് കാരണം കൊണ്ടാണ് ഇവർ തെറ്റി പിരിഞ്ഞത് എന്നത് ഇതുവരെ ഔദ്യോഗികമായി ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. സാമ്പത്തിക കാര്യങ്ങളിൽ ഉണ്ടായിട്ടുള്ള വാക്കുതർക്കം കാരണമാണ് ഇരുവരും വേർപിരിഞ്ഞത് എന്നാണ് റിപ്പോർട്ടുകൾ ആദ്യം സൂചിപ്പിച്ചതു. പിന്നീട് സാന്ദ്ര തോമസ് ഇയാൾക്കെതിരെ ഒരു പരാതി കൊടുത്തിരുന്നു. തന്നെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന പരാതി ആയിരുന്നു സാന്ദ്ര തോമസ് നൽകിയത്. എന്നാൽ ഈ കേസിലെ സാക്ഷി വിജയ് ബാബുവിന് അനുകൂലമായി തിരിയുകയായിരുന്നു. അങ്ങനെയാണ് സാന്ദ്ര തോമസ് ഈ കേസിൽ നിന്നും പിന്നീട് പിന്മാറിയത്.
ഇപ്പോൾ വിജയ് ബാബുവിനെതിരെ ഗുരുതരമായ ഒരു കേസ് ആണ് വന്നിരിക്കുന്നത്. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു നടിയാണ് വിജയ് ബാബു തന്നെ ബലാത്സംഗം ചെയ്തു എന്ന് കേസ് കൊടുത്തിരിക്കുന്നത്. പിന്നീട് ഇരയെ വ്യക്തിഹത്യ നടത്തി കൊണ്ടും അവരുടെ പേര് വെളിപ്പെടുത്തി കൊണ്ടും വിജയ് ബാബു രംഗത്തെത്തുകയും ചെയ്തു. ഇപ്പോൾ ഇയാൾക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. അതേസമയം ഇങ്ങനെ അനുകൂലിച്ചുകൊണ്ട് നിരവധി ആളുകൾ രംഗത്തെത്തുന്നുണ്ട് എന്നത് സത്യമാണ്.
ഇപ്പോൾ വിജയ് ബാബുവിനെ കുറിച്ച് രണ്ട് വാക്ക് പറയാമോ എന്ന ഒരു കമൻ്റിന് സാന്ദ്ര തോമസ് നൽകിയ മറുപടിയാണ് ശ്രദ്ധിക്കപ്പെടുന്നത്. രണ്ടു വാക്ക് ആവശ്യമില്ല, ഒരു വാക്കിൽ തന്നെ മറുപടി നൽകാം എന്ന് സാന്ദ്ര തോമസ് പറയുന്നു. താരം ഒറ്റവാക്കിൽ വിജയ് ബാബുവിനെ വിശേഷിപ്പിച്ചത് എങ്ങനെയാണ് എന്ന് അറിയുമോ? സൈക്കോ എന്ന വാക്കിലാണ് വിജയ് ബാബുവിനെ സാന്ദ്ര തോമസ് വിശേഷിപ്പിച്ചത്.