spot_img
- Advertisement -spot_imgspot_img
Tuesday, June 6, 2023
ADVERT
HomeUncategorizedബുച്ച കൂട്ടക്കൊലയിൽ ഞെട്ടി ലോകം; പുട്ടിനെ വിചാരണ ചെയ്യണമെന്ന് ആവശ്യം

ബുച്ച കൂട്ടക്കൊലയിൽ ഞെട്ടി ലോകം; പുട്ടിനെ വിചാരണ ചെയ്യണമെന്ന് ആവശ്യം

- Advertisement -

കീവ്: യുക്രെയ്നിലെ ബുച്ചയിൽ നടന്ന കൂട്ടക്കൊല യുദ്ധക്കുറ്റമാണെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ വിചാരണ ചെയ്യണമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടു. യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കി ബുച്ച സന്ദർശിച്ചതിനു പിന്നാലെയാണ് ബൈഡന്റെ പ്രതികരണം. യുക്രെയ്ന് കൂടുതൽ ആയുധങ്ങൾ നൽകാനും അദ്ദേഹം സഖ്യരാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്തു.

- Advertisement -

യുഎൻ മനുഷ്യാവകാശ കൗൺസിലിൽനിന്ന് റഷ്യയെ പുറത്താക്കണമെന്ന് ആവശ്യപ്പെടുമെന്ന് യുഎന്നിലെ യുഎസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് അറിയിച്ചു. ബുച്ചയിലെ കൊലയ്ക്ക് റഷ്യ ഉത്തരം പറയേണ്ടി വരുമെന്ന് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് മുന്നറിയിപ്പു നൽകി. നടന്നതെന്തെന്ന് അന്വേഷിക്കണമെന്ന് യുഎന്നും യൂറോപ്യൻ യൂണിയനും ആവശ്യപ്പെട്ടു. കൂട്ടക്കൊല നടത്തിയിട്ടില്ലെന്നാണ് റഷ്യൻ നിലപാട്.

- Advertisement -

യുക്രെയ്ൻ തലസ്ഥാനമായ കീവിൽ സ്ഥിതി ഇപ്പോഴും മോശമാണെന്നും നഗരം വിട്ടുപോയവർ തിരികെ വരാൻ ശ്രമിക്കരുതെന്നും മേയർ അറിയിച്ചു.ബുച്ചയിലെ കൂട്ടക്കൊലയുടെ പേരിൽ രോഷം ശക്തമാകുന്നതിനിടെ, സൗഹൃദം തുടരാത്ത രാജ്യങ്ങൾക്കു റഷ്യ വീസ നിയന്ത്രയണം ഏർപ്പെടുത്തി. ചില യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, നോർവേ, സ്വിറ്റ്സർലൻഡ്, ഡെൻമാർക്ക്, ഐസ്‌ലൻഡ് എന്നിവരുമായുണ്ടായിരുന്ന പ്രത്യേക വീസ പദ്ധതിയാണ് റദ്ദാക്കിയത്. റഷ്യയ്ക്കെതിരെ പ്രവർത്തിക്കുന്ന വ്യക്തികൾക്കും നിയന്ത്രണം ബാധകമാക്കും.

- Advertisement -

നിശബ്ദതയിൽ സംഗീതം ഭേദിക്കൂ; ഗ്രാമി വേദിയിലും സെലെൻസ്കി

റഷ്യ നടത്തുന്ന അതിക്രമങ്ങൾ ശ്രദ്ധയിൽകൊണ്ടുവരാൻ ലോകവേദികളെ പ്രയോജനപ്പെടുത്തുന്ന വൊളോഡിമിർ സെലെൻസ്കി ഗ്രാമി പുരസ്കാര വേദിയിൽ വിഡിയോയിൽ പ്രത്യക്ഷപ്പെട്ടു.യുദ്ധത്തിൽ തളർന്ന യുക്രെയ്നി‍ൽ സംഗീതവും സംഗീതജ്ഞരും വേദനയിലാണെന്ന് സെലെൻസ്കി പറഞ്ഞു. റഷ്യൻ ബോംബാക്രമണത്തിനു ശേഷം പരന്നിരിക്കുന്ന നിശ്ശബ്ദതയെ സംഗീതം കൊണ്ടു ഭേദിക്കാനും യുക്രെയ്നിനെ പിന്തുണയ്ക്കാനും സെലെൻസ്കി അഭ്യർഥിച്ചു.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: