HomeUncategorizedകാമുകിയെ പൂട്ടി പുടിനെ വരുതിയിലാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍മോസ്‌കോ: കാമുകിയെ പൂട്ടി പുടിനെ വരുതിയിലാക്കാന്‍ യൂറോപ്യന്‍ യൂണിയന്റെ...
കാമുകിയെ പൂട്ടി പുടിനെ വരുതിയിലാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍
മോസ്‌കോ: കാമുകിയെ പൂട്ടി പുടിനെ വരുതിയിലാക്കാന്‍ യൂറോപ്യന്‍ യൂണിയന്റെ നീക്കം. ഉക്രൈനിനെ ആക്രമിച്ചതോടെ പാശ്ചാത്യ രാജ്യങ്ങളുടെ കണ്ണിലെ കരടായ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ വരുതിക്ക് നിര്‍ത്താന്‍ ആറാമത്തെ ഉപരോധം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് യൂറോപ്യന്‍ യൂണിയന്‍. ഈ ഉപരോധ പാക്കേജിനോടൊപ്പം പുടിന്റെ കാമുകിയെന്ന് മാധ്യമങ്ങള്‍ പാടിനടക്കുന്ന അലീന കബയേവിനെതിരെയും ഉപരോധം പ്രഖ്യാപിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ആലോചിക്കുന്നു എന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അലീനയ്ക്ക് ഉപരോധം പ്രഖ്യാപിക്കണോ എന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. റഷ്യന്‍ സര്‍ക്കാരില്‍ അലീനക്കുള്ള സ്വധീനം കണക്കിലെടുത്താണ് വിലക്കേര്‍പ്പെടുത്തുന്നത്. റഷ്യന്‍ നാഷണല്‍ മീഡിയ ഗ്രൂപ്പിന്റെ ഡയറക്ടേഴ്സ് ബോര്‍ഡിന്റെ ചെയര്‍പേഴ്സണാണ് അലീന. പുടിനുമായി അടുത്ത ബന്ധമുള്ള ഇവര്‍ പുടിന്റെ കാമുകിയാണെന്ന അഭ്യൂഹങ്ങള്‍ വളരെക്കാലമായുണ്ട്. എന്നാല്‍ ഇരുവരും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. മുന്‍ ഒളിംപിക് ജിംനാസ്റ്റായ അലീന പുടിനുമായുള്ള സൗഹൃദത്തിന് ശേഷമാണ് റഷ്യന്‍ സര്‍ക്കാരില്‍ സ്ഥാനങ്ങള്‍ വഹിക്കാന്‍ തുടങ്ങിയത്.
വിലക്കിന് അനുമതി ലഭിച്ചാല്‍ അലീനയ്ക്ക് യൂറോപ്പിലേക്ക് പോകാനാവില്ല. വിദേശത്തെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും ചെയ്യും. കഴിഞ്ഞ മാസം യുഎസും യുകെയും പുടിന്റെ പെണ്‍മക്കളായ മരിയ വൊറന്റ്സൊവ, കാതെറിന ടിഖൊനൊവ എന്നിവര്‍ക്കെതിരെ വിലക്ക് പ്രഖ്യാപിച്ചിരുന്നു. റഷ്യന്‍ എണ്ണ ഇറക്കുമതിക്ക് മേല്‍ നിരോധനമേര്‍പ്പെടുത്താനുള്ള ശുപാര്‍ശയും പുതിയ വിലക്കുകളുടെ നിര്‍ദേശത്തിലുണ്ട്. ല്യൂഡ്മില പുടിനുമായി വിവാഹമോചനം നേടിയശേഷം പുടിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികം കഥകള്‍ കേട്ടിട്ടില്ല.
തന്റെ ജീവിതത്തിലേക്ക് പുതിയൊരു യുവതി കടന്നുവരില്ലെന്ന് പുടിന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഒളിമ്പിക് ജിംനാസ്റ്റിക്സ് സ്വര്‍ണമെഡല്‍ ജേതാവ് അലീന കബയേവയുമായി പുടിന്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് പിന്നീട് പ്രചരിച്ചത്. മുന്‍ ജിംനാസ്റ്റിക്സ് താരവും ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവുമായ അലീന കബയേവ അറിയപ്പെട്ടതും പുടിന്റെ കാമുകിയെന്ന നിലയ്ക്കാണ്. പുടിന് വ്യക്തിപരമായി വളരെ ആഘാതം ഏല്‍പ്പിക്കുന്ന തീരുമാനം സംഘര്‍ഷത്തിന് ആക്കം കൂട്ടുമെന്ന ആശങ്കയും ചില രാജ്യങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്.
- Advertisement -
- Advertisement -