വയനാട്ടില്‍ കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി 40 കോടി വകയിരുത്തിയ കാപ്പിസെറ്റ്–പയ്യമ്പള്ളി റോഡ് നിര്‍മാണത്തില്‍ അശാസ്ത്രീയതയെന്ന് പരാതി. പലയിടത്തും ഓവുചാല്‍ നിര്‍മാണം നടത്താത്തതിനാല്‍ വേനല്‍ മഴയില്‍തന്നെ അപാകതകള്‍ പ്രകടമായി. കല്ലും മണ്ണും ഒലിച്ചിറങ്ങുന്നത് റോഡിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നാണ് പരാതി.
കരാറെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്യോഗസ്ഥരോട് ഓവുച്ചാല്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. കലുങ്ക് നിര്‍മാണത്തിലും പ്രശ്നങ്ങളുണ്ടെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഓവുച്ചാല്‍ നിര്മിക്കാത്തിടങ്ങളിലെ വീടുകളിലേക്ക് കൂടുതല്‍ മണ്ണിറങ്ങുമെന്നാണ് താമസക്കാരുടെ ആശങ്ക.