spot_img
- Advertisement -spot_imgspot_img
Wednesday, June 7, 2023
ADVERT
HomeUncategorizedഅശ്ലീല വിഡിയോയിൽ ഭാര്യയോ?; സംശയം; കുത്തിക്കൊന്ന് പോൺ അടിമയായ ഭർത്താവ്

അശ്ലീല വിഡിയോയിൽ ഭാര്യയോ?; സംശയം; കുത്തിക്കൊന്ന് പോൺ അടിമയായ ഭർത്താവ്

- Advertisement -

അശ്ലീല ചിത്രത്തിൽ അഭിനയിച്ചുവെന്നാരോപിച്ച് ഭാര്യയെ കുത്തിക്കൊന്ന് 40കാരൻ. കർണാടകയിലെ രാമനഗറിലാണ് സംഭവം. ഭർത്താവ് പോൺ വിഡിയോകൾക്ക് അടിമയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ഓട്ടോ ഡ്രൈവറായ പ്രതി ജഷീർ പാഷയെ പൊലീസ് അറസ്റ്റ് ചെയ്തു. ജഷീറിന്‍റെ ഭാര്യ മുബീനയാണ് കൊല്ലപ്പെട്ടത്.

- Advertisement -

ഇയാൾ കണ്ട ഒരു അശ്ലീല വിഡിയോയിൽ ഉള്ളത് ഭാര്യയാണെന്ന് ആരോപിച്ച് മുൻപ് തന്നെ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. രണ്ട് മാസങ്ങൾക്ക് മുൻപ് കുടുംബച്ചടങ്ങിനിടെ ഇക്കാര്യം പറഞ്ഞ് ഇയാൾ പരസ്യമായി ഭാര്യയെ മർദിച്ചിരുന്നു. ഈ മാസം 17ന് കുട്ടികളുടെ മുന്നിലിട്ട് ഭാര്യയെ മർദിക്കുകയും കുത്തിക്കൊല്ലുകയുമായിരുന്നു. ഇയാളുടെ മകനാണ് അമ്മയെ കുത്തിക്കൊന്ന കാര്യം ബന്ധുവീട്ടിൽ അറിയിച്ചത്. പിന്നാലെ പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു. 15 വർഷങ്ങൾക്ക് മുൻപാണ് ഇരുവരും തമ്മിൽ വിവാഹിതരാകുന്നത്.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: