spot_img
- Advertisement -spot_imgspot_img
Tuesday, April 16, 2024
ADVERT
HomeTECHNOLOGYകാശ് കൊടുക്കാൻ ഇനി ഫോണുകൊണ്ട് തൊട്ടാൽ മതി; ഗൂഗിൾപേയിൽ 'ടാപ്പ് റ്റു പേ' സംവിധാനം

കാശ് കൊടുക്കാൻ ഇനി ഫോണുകൊണ്ട് തൊട്ടാൽ മതി; ഗൂഗിൾപേയിൽ ‘ടാപ്പ് റ്റു പേ’ സംവിധാനം

- Advertisement -

പൈൻ ലാബ്സുമായി സഹകരിച്ച് പുതിയ ‘ടാപ്പ് ടു പേ’ സംവിധാനം അവതരിപ്പിച്ച് ഗൂഗിൾ. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലെ കോൺടാക്റ്റ് ലെസ് പേമെന്റിന് സമാനമാണിത്.എന്നാൽ, ഗൂഗിൾ പേയിലെ പുതിയ സംവിധാനം ഉപയോഗിച്ച് ഫോൺ കൊണ്ട് പിഒഎസ് മെഷീനിൽ തൊട്ടാൽ മതി. യുപിഐ പിൻ നൽകി പണമയക്കാൻ സാധിക്കും. ക്യുആർകോഡ് സ്കാൻ ചെയ്തും, യുപിഐ ഐഡി നൽകിയും ഗൂഗിൾ പേ ചെയ്യുന്നതിന് സമാനമാണിത്. ഫോൺ പിഒഎസ് മെഷീനിൽ ടാപ്പ് ചെയ്തതിന് ശേഷം നൽകേണ്ട തുക നൽകി പിൻനമ്പർ നൽകുകയാണ് ചെയ്യേണ്ടത്.

- Advertisement -

എൻഎഫ്സി സാങ്കേതിക വിദ്യയുള്ള ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്ന യുപിഐ ഉപഭോക്താവിന് ഈ സൗകര്യം പ്രയോജനപ്പെടുത്താനാവും. പൈൻലാബ്സിന്റെ പിഒഎസ് മെഷീനുകളിൽ മാത്രമേ ഇത് ലഭിക്കൂ

- Advertisement -

2021 ഡിസംബറിൽ 8 ലക്ഷം കോടിയുടെ ഇടപാടുകളാണ് യുപിഐ വഴി നടന്നിട്ടുള്ളത്. ഗൂഗിൾ പേയുമായി ചേർന്ന് ടാപ്പ് റ്റും പേ സംവിധാനം ഒരുക്കുന്നതിൽ സന്തോഷമുണ്ടെന്ന് പൈൻലാബ്സ് ചീഫ് ബിസിനസ് ഓഫീസർ കുഷ് മെഹ്റ പറഞ്ഞു. ഇത് ഇന്ത്യയിൽ യുപിഐയുടെ സ്വീകാര്യത വർധിപ്പിക്കുമെന്നാണ് കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -