spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeSPORTS'കേറിവാടാ മക്കളേ'യെന്ന് ഒരൊറ്റ വിളി: ഗാലറി നിറച്ച് മഞ്ഞപ്പട; നന്ദിപറഞ്ഞ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ വുകോമനോവിച്ച്-...

‘കേറിവാടാ മക്കളേ’യെന്ന് ഒരൊറ്റ വിളി: ഗാലറി നിറച്ച് മഞ്ഞപ്പട; നന്ദിപറഞ്ഞ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ വുകോമനോവിച്ച്- വീഡിയോ

- Advertisement -

മഡ്‌ഗാവ്: ഐഎസ്എല്‍ ഫൈനലിന് മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് വീഡിയോയിലൂടെ മഞ്ഞപ്പട ആരാധകരെ ക്ഷണിച്ചത് ഇങ്ങനെയായിരുന്നു, ‘കേറിവാടാ മക്കളേ’… ആശാന്‍റെ ക്ഷണം സ്വീകരിച്ച് കലാശപ്പോര് കാണാന്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ആരാധകര്‍ ഗോവയിലേക്ക് ഒഴുകുന്നതാണ് പിന്നീട് കണ്ടത്. ഹൈദരാബാദിനെതിരായ ഫൈനലിന് മുമ്പ് ബ്ലാസ്റ്റേഴ്‌സ് താരങ്ങളും പരിശീലകരും കളത്തിലെത്തിയപ്പോള്‍ മഞ്ഞപ്പട ആരാധകരെ നേരില്‍ക്കണ്ട് നന്ദിയറിയിച്ചു ഇവാന്‍ വുകോമനോവിച്ച്. 

- Advertisement -

- Advertisement -

ഗോവയിലെ ഫറ്റോര്‍ഡയില്‍ രാത്രി 7.30നാണ് ഹൈദരാബാദ് എഫ്‌സി-കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിന് കിക്കോഫാവുക. പരിക്കുമാറി ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ ബ്ലാസ്റ്റേഴ്‌സിന്‍റെ സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി എന്നതാണ് പ്രധാന സന്തോഷ വാര്‍ത്ത. അതേസമയം പരിക്കിന്‍റെ പിടിയിലുള്ള മലയാളി താരം സഹല്‍ അബ്‌ദുല്‍ സമദ് സ്‌ക്വാഡിലില്ല. മലയാളി താരം രാഹുല്‍ കെ പി  സ്റ്റാര്‍ട്ടിംഗ് ഇലനില്‍ കളിക്കും. ജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിനും ഹൈദരാബാദിനും അവരുടെ കന്നിക്കിരീടം ഉയര്‍ത്താം. 

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -