spot_img
- Advertisement -spot_imgspot_img
Thursday, April 25, 2024
ADVERT
HomeSPORTSബോക്സിങ്ങിൽ നിഖാത്ത് സരിനും സ്വർണം; 17 സ്വർണവുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബോക്സിങ്ങിൽ നിഖാത്ത് സരിനും സ്വർണം; 17 സ്വർണവുമായി ഇന്ത്യ നാലാം സ്ഥാനത്ത്

- Advertisement -

ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് സുവർണദിനം. ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് നാല് സ്വര്‍ണമുള്‍പ്പെടെ എട്ട് മെഡലുകള്‍ നേടി. ബോക്‌സിങ്ങിന്‍ മൂന്ന് സ്വര്‍ണം നേടിയപ്പോള്‍ പുരുഷ വിഭാഗം ട്രിപ്പിള്‍ ജമ്പിലായിരുന്നു നാലാം സ്വര്‍ണം. ഒപ്പം രണ്ട് വെള്ളിയും മൂന്ന് വെങ്കലവും ഇന്ന് ഇന്ത്യ നേടി.

- Advertisement -

പുരുഷന്‍മാരുടെ ബോക്സിങ്ങില്‍ ഇന്ത്യയുടെ അമിത് പംഗല്‍ സ്വര്‍ണം നേടി. 51 കിലോ വിഭാഗത്തില്‍ അമിത് ഇംഗ്ലണ്ടിന്റെ കിയാരന്‍ മക്ഡൊണാള്‍ഡിനെ തോല്‍പിച്ചു. വനിത ബോക്സിങ്ങില്‍ ഇന്ത്യയുടെ നിതു ഗന്‍ഗാസും നിഖാത്ത് സരിനും സ്വര്‍ണം നേടി. 48 കിലോ വിഭാഗത്തില്‍ ഇംഗ്ലണ്ടിന്റെ ഡെമി ജേഡിനെയാണ് നിതു പരാജയപ്പെടുത്തിയത്. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തില്‍ നിഖത് സരീന്‍ വടക്കന്‍ അയര്‍ലന്‍ഡിന്റെ കാര്‍ലി നൗലിനെ തോല്‍പിച്ചു.

- Advertisement -

ട്രിപ്പിള്‍ ജംപില്‍ മലയാളി താരം എല്‍ദോസ് പോള്‍ സ്വര്‍ണം നേടി. ഫൈനലില്‍ 17.03 മീറ്റര്‍ ചാടിയാണ് എല്‍ദോസ് സ്വര്‍ണം നേടിയത്. 17.02 മീറ്റര്‍ ചാടിയ മലയാളിയായ അബ്ദുള്ള അബൂബക്കറിനാണ് വെള്ളി. മറ്റൊരു ഇന്ത്യന്‍ താരമായ പ്രവീണ്‍ ചിത്രാവല്‍ നാലാം സ്ഥാനത്ത് എത്തി. ടേബിള്‍ ടെന്നീസ് പുരുഷ ഡബിള്‍സില്‍ അചന്ത ശരത് കമല്‍-സത്യന്‍ ജ്ഞാനശേഖരന്‍ സഖ്യം വെള്ളി നേടി. വനിതാ ജാവലിന്‍ ത്രോയില്‍ അനു റാണിയും 10,000 കിലോമീറ്റര്‍ നടത്തത്തില്‍ സന്ദീപ് കുമാറും വെങ്കലം നേടി.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -