spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeSPORTSബാഴ്‌സലോണ റഫറിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു, അന്വേഷണം ആരംഭിച്ചു! കുറ്റം തെളിഞ്ഞാല്‍ കടുത്ത നടപടികള്‍

ബാഴ്‌സലോണ റഫറിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു, അന്വേഷണം ആരംഭിച്ചു! കുറ്റം തെളിഞ്ഞാല്‍ കടുത്ത നടപടികള്‍

- Advertisement -

ബാഴ്‌സലോണ: സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയ്‌ക്കെതിരെ അഴിമതിയാരോപണം. റഫറിക്ക് പണം നല്‍കിയെന്ന കേസില്‍ സ്‌പെയിനില്‍ അന്വേഷണം തുടങ്ങി. കുറ്റം തെളിഞ്ഞാല്‍ കനത്ത നടപടിയാകും ടീമിന് നേരിടേണ്ടിവരിക. ബാഴ്‌സലോണയുടെ മുന്‍ പ്രസിഡന്റുമാര്‍ക്കും റഫറി കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റിനുമെതിരെയാണ് അന്വേഷണം. റഫറീയിംഗ് സംബന്ധിച്ച ഉപദേശങ്ങള്‍ക്കായി ബാഴ്‌സലോണ, റഫറി കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റ് ഹോസെ മരിയ നെഗ്രേയ്‌റയുടെ കമ്പനിക്ക് 57 കോടി രൂപ പ്രതിഫലം നല്‍കിയെന്നാണ് കണ്ടെത്തല്‍.

- Advertisement -

ജോസഫ് ബെര്‍ത്തോമ്യു, സാന്‍ട്രോ റോസല്‍ എന്നിവര്‍ ബാഴ്‌സലോണയുടെ പ്രസിഡന്റായിരുന്ന കാലത്താണ് പണം അനുവദിച്ചത്. 2001 മുതല്‍ 2021 വരെയുള്ള കാലയളവിലാണ് സംഭവം. നെഗ്രേയ്‌റയുടെ ബാങ്കിടപാടുകള്‍ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന്റെ  പശ്ചാത്തലത്തില്‍ അടുത്ത സീസണില്‍ യൂറോപ്യന്‍ ലീഗുകളില്‍ മത്സരിക്കുന്നതിന് ബാഴ്‌സലോണയ്ക്ക് വിലക്ക് വരുമോയെന്നാണ് ആശങ്ക. സമാന സാഹചര്യത്തില്‍ ഒരു വര്‍ഷ വിലക്ക് യുവേഫ ഏര്‍പ്പെടുത്താറുണ്ട്.

- Advertisement -

എന്നാല്‍ അഴിമതിയാരോപണം ബാഴ്‌സലോണ നിഷേധിച്ചു. റഫറിമാരില്‍ നിന്ന് ഉപദേശങ്ങള്‍ സ്വീകരിക്കുന്നതും പുറത്തുനിന്ന് വിദഗ്ധരെ പണം നല്‍കി നിയോഗിക്കുന്നതുമെല്ലാം പ്രൊഷഷണല്‍ ഫുട്‌ബോളില്‍ സാധാരണമാണെന്നാണ് കറ്റാലന്‍ക്ലബ്ബിന്റെ പ്രതികരണം. സ്പാനിഷ് ലീഗില്‍ റയലിനേക്കാള്‍ 9 പോയിന്റ് ലീഡുമായി കുതിക്കുന്ന ബാഴ്‌സലോണ ലാലിഗയില്‍ വന്‍ തിരിച്ചുവരവാണ് നടത്തിയത്. റയലിനെ തോല്‍പ്പിച്ച് സ്പാനിഷ് സൂപ്പര്‍കപ്പും ഈ സീസണില്‍ ബാഴ്‌സ നേടിയിരുന്നു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -