spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeSPORTSഉന്തും തള്ളും വീഴ്‌ചയും ; കൈവിട്ട് ഐപിഎല്‍ ഫൈനല്‍ ടിക്കറ്റ് വില്‍പന

ഉന്തും തള്ളും വീഴ്‌ചയും ; കൈവിട്ട് ഐപിഎല്‍ ഫൈനല്‍ ടിക്കറ്റ് വില്‍പന

- Advertisement -

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റിനായി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തിക്കും തിരക്കും. ഓണ്‍ലൈനായി ടിക്കറ്റ് ലഭ്യമായിട്ടും കൗണ്ടറിലെത്തി ടിക്കറ്റ് എടുക്കാന്‍ ആരാധകര്‍ മത്സരിച്ചതാണ് നാടകീയ സംഭവങ്ങളിലേക്ക് നയിച്ചത്. അപ്രതീക്ഷിതമായി ടിക്കറ്റിനായി ആയിരക്കണക്കിന് ആരാധകര്‍ ഇരച്ചെത്തിയതോടെ സാഹചര്യം നിയന്ത്രിക്കാന്‍ അധികൃതര്‍ പാടുപെട്ടു. ഇതോടെ ആരാധകര്‍ തമ്മില്‍ ഉന്തും തള്ളുമായി.

- Advertisement -

അതേസമയം ഒരു ടിക്കറ്റ് കൗണ്ടര്‍ മാത്രം സജ്ജീകരിച്ചതാണ് പ്രശ്നങ്ങളുണ്ടാക്കിയത് എന്നാണ് ആരാധകരുടെ വാദം. സ്റ്റേഡിയത്തിന് പുറത്ത് ആരാധകരുടെ നീണ്ട ക്യൂവായി. ക്യൂ ഭേദിക്കാന്‍ പലരും ശ്രമിച്ചതോടെ വാക്കേറ്റവും ഉന്തും തള്ളുമായി. ഇതോടെ പോലീസ് എത്തിയാണ് സാഹചര്യം നിയന്ത്രണവിധേയമാക്കിയത്. എന്നാല്‍ തിക്കും തിരക്കുമല്ല, സ്റ്റേഡിയം അധികൃതരുടെ ഭാഗത്ത് നിന്ന് വന്ന വീഴ്ചയാണ് അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചത് എന്നാണ് ആരാധകരുടെ പ്രതികരണം.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -