spot_img
- Advertisement -spot_imgspot_img
Wednesday, September 27, 2023
ADVERT
HomeSPORTSസിക്സടിച്ച് സ്റ്റൈലായി കളി തീർത്ത് ക്യാപ്റ്റൻ സഞ്ജു; ഇന്ത്യ എക്ക് ഏഴു വിക്കറ്റ് വിജയം

സിക്സടിച്ച് സ്റ്റൈലായി കളി തീർത്ത് ക്യാപ്റ്റൻ സഞ്ജു; ഇന്ത്യ എക്ക് ഏഴു വിക്കറ്റ് വിജയം

- Advertisement -

ചെന്നൈ: ന്യൂസീലൻഡ് എ ടീമിനെതിരായ ഏകദിന മത്സരത്തിൽ ഇന്ത്യ എക്ക് ഏഴു വിക്കറ്റ് വിജയം. ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് ഉയർത്തിയ 168 റണ്‍സ് വിജയലക്ഷ്യം 31.5 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ സഞ്ജു സാംസൺ നയിക്കുന്ന ഇന്ത്യ എ മറികടന്നു. 109 പന്തുകൾ ബാക്കി നിൽക്കെയായിരുന്നു ഇന്ത്യൻ വിജയം.

- Advertisement -

നേരിട്ട അവസാന പന്ത് ലോങ് ഓണിൽ സിക്സടിച്ചാണ് ക്യാപ്റ്റൻ സഞ്ജു ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 32 പന്തുകൾ നേരിട്ട സഞ്ജു 29 റൺസുമായി പുറത്താകാതെനിന്നു. ഋതുരാജ് ഗെ‍യ്ക്‌വാദ് (54 പന്തിൽ 41), രജത് പട്ടീദാർ (41 പന്തിൽ 45), രാഹുൽ ത്രിപാഠി (40 പന്തിൽ 31) എന്നിവർ ഇന്ത്യയ്ക്കായി തിളങ്ങി. 24 പന്തുകൾ നേരിട്ട ഓപ്പണർ പൃഥ്വി ഷാ 17 റൺസെടുത്തു പുറത്തായി.

- Advertisement -

നേരത്തേ ടോസ് നേടിയ ഇന്ത്യ ന്യൂസീലൻഡിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. 74 റൺസെടുക്കുന്നതിനിടെ എട്ടു വിക്കറ്റുകൾ നഷ്ടമായ കിവീസിന് മിച്ചൽ റിപ്പോണിന്റെ അർധ സെഞ്ചറി പ്രകടനമാണു തുണയായത്. 104 പന്തുകൾ നേരിട്ട താരം 61 റൺസെടുത്തു. വാലറ്റത്ത് ജോ വാക്കറും (49 പന്തിൽ 36) തിളങ്ങി. ഇന്ത്യ എയ്ക്കു വേണ്ടി ഷാർദൂൽ ഠാക്കൂർ നാലു വിക്കറ്റുകൾ വീഴ്ത്തി. കുൽദീപ് സെൻ മൂന്നു വിക്കറ്റും കുൽദീപ് യാദവ് ഒരു വിക്കറ്റും നേടി. 25ന് ചെന്നൈയിൽ തന്നെയാണ് രണ്ടാം മത്സരം നടക്കുക.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -