spot_img
- Advertisement -spot_imgspot_img
Sunday, December 10, 2023
ADVERT
HomeSPORTSനെയ്‌മർ സൗദിയിലേക്ക്; അൽ ഹിലാലുമായി കരാറെന്ന് റിപ്പോർട്ട്

നെയ്‌മർ സൗദിയിലേക്ക്; അൽ ഹിലാലുമായി കരാറെന്ന് റിപ്പോർട്ട്

- Advertisement -

പാരിസ്‌> പിഎസ്‌ജി വിടുമെന്നുറപ്പിച്ച സൂപ്പർതാരം നെയ്‌മർ സൗദി ​പ്രോ ലീഗിലേക്കെന്ന് റിപ്പോർട്ട്. അൽ ഹിലാൽ ക്ലബുമായി താരം കരാറിലെത്തിയെന്നാണ് റിപ്പോർട്ട്. എന്നാൽ, സൗദി ക്ലബോ നെയ്‌മറോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.അൽ ഹിലാലും അമേരിക്കൻ മേജർ സോക്കർ ലീഗ്‌ ക്ലബ്ബുകളും മുൻ ക്ലബ് ബാഴ്‌സലോണയുമാണ് താരത്തിനായി രം​ഗത്തുള്ളത്. 2017ൽ ലോക ഫുട്‌ബോളിലെ സർവകാല റെക്കോഡ്‌ തുകയ്‌ക്കാണ്‌ ബ്രസീലുകാരൻ ബാഴ്‌‌സയിൽനിന്ന്‌ പിഎസ്‌ജിയിലേക്ക്‌ എത്തിയത്‌. 2021 കോടി രൂപയായിരുന്നു പ്രതിഫലം. ഫ്രഞ്ച്‌ ക്ലബ്ബിനായി 173 മത്സരത്തിൽനിന്ന്‌ 118 ഗോളും 77 അവസരങ്ങളും ഒരുക്കി.എന്നാൽ, പരിക്ക്‌ ഇടയ്‌ക്കിടെ തളർത്തി. പാരിസ്‌ ആരാധകരുടെ പരസ്യമായ പ്രതിഷേധത്തിനും പലപ്പോഴായി പാത്രമായി. ഇതും ടീം വിടാനുള്ള കാരണത്തിന്‌ പിറകിലുണ്ട്‌. 2025 വരെ കരാർ ബാക്കിയുണ്ട്‌.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -