spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomePOLITICAL57 സീറ്റുകളിലേക്ക് ഇന്ന് വോട്ടെടുപ്പ് ; 16 സീറ്റുകളിൽ വാശിയേറിയ മത്സരം

57 സീറ്റുകളിലേക്ക് ഇന്ന് വോട്ടെടുപ്പ് ; 16 സീറ്റുകളിൽ വാശിയേറിയ മത്സരം

- Advertisement -

ദില്ലി : പതിനഞ്ച് സംസ്ഥാനങ്ങളിലെ 57 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്. ഇന്ന് തന്നെ ഫലമറിയാം. പതിനൊന്ന് സംസ്ഥാനങ്ങളിലായി 41 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പട്ടിട്ടുണ്ട്.

- Advertisement -

അതേസമയം നാല് സംസ്ഥാനങ്ങളിലെ 16 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നിര്‍ണായകയമാണ്. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹരിയാന, കര്‍ണാടക എന്നിവിടങ്ങളില്‍ സ്വതന്ത്രരുടെയും ചെറുപാര്‍ട്ടികളുടെയും നിലപാട് ഫലം തീരുമാനിക്കുന്ന ഘടകമാകും. 6 സീറ്റുള്ള മഹാരാഷ്ടയില്‍ 7 സ്ഥാനാര്‍ത്ഥികളാണ് രംഗത്തുള്ളത്. ബിജെപി രണ്ടും മഹാവികാസ് അഘാഡിയിലെ കോണ്‍ഗ്രസ് ,എന്‍സിപി, ശിവസേന എന്നിവര്‍ ഓരോ സീറ്റിലും ജയമുറപ്പിച്ചിട്ടുണ്ട്. ആറാമത്തെ സീറ്റില്‍ ശിവസേനക്കും ബിജെപിക്കും സ്ഥാനാര്‍ത്ഥികളുണ്ട്. രാജസ്ഥാനിലും ഹരിയാനയിലും മാധ്യമസ്ഥാപന ഉടമകളായ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ ഇറക്കി ബിജെപി കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്.

- Advertisement -

മറുഭാഗത്താകട്ടെ, ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തരെ മത്സരിക്കാന്‍ നിയോഗിച്ചതില്‍ ഈ മൂന്ന് സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് ക്യാമ്പില്‍ അമര്‍ഷം ശക്തമാണ്. കർണാടകത്തില്‍ ജെഡിഎസ് ജയിക്കുമെന്ന് പ്രതീക്ഷിച്ച നാലാമത്തെ സീറ്റില്‍ കോണ്‍ഗ്രസും ബിജെപിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. കുതിര കച്ചവടം തടയാന്‍ കക്ഷികള്‍ നേരത്തെ തന്നെ എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയിരുന്നു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -