spot_img
- Advertisement -spot_imgspot_img
Friday, April 19, 2024
ADVERT
HomePOLITICAL‘വികസനം, കെ–റെയിൽ’ മുദ്രാവാക്യവും, ചില പ്രീണന ശ്രമങ്ങളും ഏറ്റില്ല; സെഞ്ചറി സ്വപ്നം തകർത്ത് തൃക്കാക്കര

‘വികസനം, കെ–റെയിൽ’ മുദ്രാവാക്യവും, ചില പ്രീണന ശ്രമങ്ങളും ഏറ്റില്ല; സെഞ്ചറി സ്വപ്നം തകർത്ത് തൃക്കാക്കര

- Advertisement -

തിരുവനന്തപുരം: സർവസന്നാഹങ്ങളും മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പടെ കേരളത്തിലെ മുഴുവൻ എൽ ഡി ഫ് നേതാക്കളും ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചിട്ടും തൃക്കാക്കര എൽ‍ഡിഎഫിനെ കൈവിട്ടു. അപ്രതീക്ഷിത സ്ഥാനാര്‍ഥിയെ കളത്തിലിറക്കിയ സിപിഎമ്മിന് ഒടുവില്‍ തിരിച്ചടി അവിശ്വസനീയമാണെന്നു പറയേണ്ടിവന്നു. തൃക്കാക്കര പിടിച്ച് നിയമസഭയില്‍ നൂറ് സീറ്റ് തികയ്ക്കുമെന്ന അവകാശവാദത്തോടെയാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കളം നിറഞ്ഞു കളിച്ചത്.

- Advertisement -

തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഫലം മുന്നണിയെയോ സർക്കാരിനെയോ ബാധിക്കില്ലെങ്കിലും തുടർഭരണം നേടി ഒരു വർഷം പൂർത്തിയാകുമ്പോൾ നടന്ന തിരഞ്ഞെടുപ്പു പരീക്ഷയിൽ അടിതെറ്റിയത് പ്രകടനം മെച്ചപ്പെടുത്തണമെന്ന സന്ദേശമാണു കൈമാറുന്നത്. അതു സർക്കാരിന്റേതാണോ സംഘടനാ സംവിധാനത്തിന്റേതാണോ എന്നറിയാൻ തുടർ ചർച്ചകൾ പിന്നാലെയുണ്ടാകും.

- Advertisement -

മുന്നണി, സർക്കാര്‍ സംവിധാനങ്ങളെല്ലാം തിരഞ്ഞെടുപ്പിനായി അണിനിരന്നിട്ടും പരാജയപ്പെട്ടത് നേതൃത്വം ഗൗരവത്തോടെയാണു കാണുന്നത്. തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ കഴിയാത്ത ജില്ലയെന്ന പാർട്ടി വിലയിരുത്തലിൽനിന്നു രക്ഷപ്പെടാൻ സിപിഎം ജില്ലാ നേതൃത്വത്തിന് ഇത്തവണയും കഴിഞ്ഞില്ല. വികസനവും കെ–റെയിലുമെന്ന മുദ്രാവാക്യത്തിലൂന്നിയ പ്രചാരണം നടത്തിയ മുന്നണിക്ക്, കെ–റെയിൽ വിഷയത്തിൽ പുനർവിചിന്തനം നടത്തേണ്ട സാഹചര്യമുണ്ടാകും.

- Advertisement -

സർക്കാരിനു നേരെ ചോദ്യങ്ങൾ ഉയരുന്നതിന്റെ സൂചനയായി പരാജയത്തെ എതിരാളികൾ വ്യാഖ്യാനിക്കും. അവരുടെ സമരങ്ങൾക്കു ശക്തികൂടുമെന്നതിനാൽ സർക്കാരിനു കെ–റെയിലിൽ കരുതലോടെ നീങ്ങേണ്ടിവരും. കല്ലിടൽ സ്ഥലങ്ങൾ കുറച്ച്, സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സർവേ നടത്താനാണ് തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ സർക്കാർ തീരുമാനമെടുത്തത്. കൂടുതൽ ജനകീയ ഇടപെടലുകൾ വിഷയത്തിൽ വേണ്ടിവരുമെന്നാണ് ജനവിധി തെളിയിക്കുന്നത്.

യുഡിഎഫ് കോട്ടയിൽ അട്ടിമറി വിജയം ലക്ഷ്യമിട്ട പാർട്ടിക്ക് അതു സാധിക്കാതെ വന്നതിന്റെ കാരണങ്ങൾ പാർട്ടിവേദികളിൽ ചൂടേറിയ ചർച്ചകൾക്കു വഴിയൊരുക്കും. തോൽവിയുടെ ഭാരം ഇത്തവണ ജില്ലാ നേതൃത്വത്തിന്റെ മാത്രം തലയിൽ വയ്ക്കാൻ പാർട്ടിക്കു കഴിയില്ല. മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകി, എൽഡിഎഫ് കൺവീനറായ ഇ.പി.ജയരാജന്റെയും ജില്ലയിൽനിന്നുള്ള മന്ത്രിയായ പി.രാജീവിന്റെയും മേൽനോട്ടത്തിലാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടന്നത്. മന്ത്രിമാരും എംഎൽഎമാരും മണ്ഡലത്തിൽ കേന്ദ്രീകരിച്ചു. എല്ലാ സംവിധാനങ്ങളുമുണ്ടായിട്ടും പരാജയപ്പെട്ടത് സ്ഥാനാർഥി നിർണയം അടക്കമുള്ള ഘടകങ്ങൾ കൊണ്ടാണെന്ന അഭിപ്രായമുള്ളവർ മുന്നണിയിലുണ്ട്. സാമുദായിക വോട്ടുകൾ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങൾ ഫലം കണ്ടില്ലെന്ന വാദവുമുണ്ട്. സ്വതന്ത്രൻമാരെ കൂടെക്കൂട്ടാതെ പല സീറ്റുകളിലും മത്സരിക്കാൻ കഴിയാത്ത സാഹചര്യമൊരുക്കുന്ന ജില്ലയിലെ സംഘടനാ സംവിധാനത്തെക്കുറിച്ചും വിമർശനങ്ങൾ ഉയരാം.

തൃക്കാക്കര പിടിക്കാൻ പ്രചാരണത്തിനു നേതൃത്വം നൽകിയ മുഖ്യമന്ത്രിക്കു പരാജയം താൽക്കാലിക ക്ഷീണമാണ്. എന്നാൽ, സർക്കാരിലോ മുന്നണിയിലോ അദ്ദേഹത്തിന്റെ സ്വാധീനത്തിന് ഉലച്ചിൽ തട്ടുന്ന ഘടകങ്ങളില്ല. പരാജയത്തിന്റെ പേരിൽ മുന്നണിയിലും തർക്കങ്ങളുണ്ടാകാൻ ഇടയില്ല. സർക്കാർ നയങ്ങളിലും പ്രവർത്തനത്തിലും മാറ്റങ്ങൾ വേണമെന്ന വാദം ഉയരാം. ലോക്സഭാ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാൻ കൂടുതൽ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം വേണമെന്നതിന്റെ സൂചനയായാവും സിപിഎമ്മും ഇടതുമുന്നണിയും തൃക്കാക്കരയിലെ പരാജയത്തെ കാണുക.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -