ന്യൂഡൽഹി: മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെ ബി മേത്തർ യു ഡി എഫ് രാജ്യസഭാ സ്ഥാനാർത്ഥി. വിവാദങ്ങൾക്കൊടുവിൽ കോൺഗ്രസ് ഹൈക്കമാൻ്റാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ ഹൈക്കമാൻ്റിന് നൽകിയ മൂന്നംഗ പാനലിൽ നിന്നാണ് ജെബി മേത്തർ സ്ഥാനാർത്ഥിയാവുന്നത്.
നിരവധി അഭ്യൂഹങ്ങൾക്കൊടുവിലാണ് സ്ഥാനാർത്ഥി പ്രഖ്യാപനം.ഇതിനിടയിൽ തൃശ്ശൂർ സ്വദേശിയായ ഒരു വ്യവസായിയുടെ പേരും ഹൈക്കമാൻ്റ് പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിനിടയിലാണ് നാടകീയ പ്രഖ്യാപനം ഉണ്ടായത്.നിലവിൽ ആലുവ മുനിസിപ്പൽ കൗൺസിലറാണ് ജെബി മേത്തർ.