spot_img
- Advertisement -spot_imgspot_img
Tuesday, June 6, 2023
ADVERT
HomePOLITICALതെരഞ്ഞെടുപ്പിൽ തോറ്റയാൾ മുഖ്യമന്ത്രി: ഉത്തരാഖണ്ഡിൽ പുഷ്ക്കർധാമി

തെരഞ്ഞെടുപ്പിൽ തോറ്റയാൾ മുഖ്യമന്ത്രി: ഉത്തരാഖണ്ഡിൽ പുഷ്ക്കർധാമി

- Advertisement -

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പിൽ തോറ്റ പുഷ്കർ സിംഗ് ധാമിയെ വീണ്ടും മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് ബിജെപി. ഇന്ന് ചേർന്ന നിയമസഭാ കക്ഷി യോഗത്തിനുശേഷമാണ് ധാമിയെ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് തെരഞ്ഞെടുത്ത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലമായ ഖടിമയിൽ തോറ്റെങ്കിലും പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കാൻ ധാമി നടത്തിയ നീക്കങ്ങൾക്കുള്ള അംഗീകാരമായാണ് ഈ തീരുമാനമെന്നാണ് നിഗമനം.

- Advertisement -

ബുധനാഴ്ചയായിരിക്കും സത്യപ്രതിജ്ഞ. 2012 മുതൽ ജയിച്ചു വന്നിരുന്ന മണ്ഡലത്തിലാണ് കോൺഗ്രസിന്‍റെ ഭുവൻ തന്ദ്ര കാപ്രിയോട് ധാമി തോൽവി ഏറ്റുവാങ്ങിയത്. 70അംഗ നിയമസഭയിൽ 47 സീറ്റുകൾ നേടിയാണ് ബിജെപി അധികാരം നിലനിർത്തിയത്.

കഴിഞ്ഞ ജൂലൈയിലായിരുന്നു ധാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അഞ്ച് വർഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരെയാണ് ബിജെപി ഉത്തരാഖണ്ഡിൽ പരീക്ഷിച്ചത്.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: