spot_img
- Advertisement -spot_imgspot_img
Saturday, June 25, 2022
ADVERT
HomePOLITICALമുളയറച്ചാല്‍ ഇറച്ചിമാലിന്യ പ്ലാന്‍റ് സമരത്തില്‍ കൈപൊള്ളി എല്‍.ഡി.എഫ്

മുളയറച്ചാല്‍ ഇറച്ചിമാലിന്യ പ്ലാന്‍റ് സമരത്തില്‍ കൈപൊള്ളി എല്‍.ഡി.എഫ്

- Advertisement -

ഓയൂര്‍: വെളിനല്ലൂര്‍ പഞ്ചായത്തിലെ മുളയറച്ചാല്‍ ഇറച്ചിമാലിന്യ പ്ലാന്‍റ് സമരത്തില്‍ കൈപൊള്ളി എല്‍.ഡി.എഫ്. ഭരിച്ചുകൊണ്ടിരുന്ന വെളിനല്ലൂര്‍ പഞ്ചായത്ത് ചരിത്രത്തില്‍ ആദ്യമായി യു.ഡി.എഫ് കൈവശപ്പെടുത്താനും ഇത് ഇടയാക്കി. മുളയറച്ചാലിലെ ഇറച്ചി മാലിന്യ പ്ലാന്‍റിനെതിരെ കോണ്‍ഗ്രസിന്‍റെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും നേതൃത്വത്തില്‍ 200 ഓളം ദിവസം സമരം നടന്നു. പ്ലാന്‍റിനെതിരെ നാട്ടുകാര്‍ ഒരുമിച്ച്‌ നിലകൊണ്ടത് എല്‍.ഡി.എഫിനെ പ്രതിരോധത്തിലാക്കിയിരുന്നു.

- Advertisement -

കോ​വി​ഡി​ന്‍റെ മൂ​ര്‍​ധ​ന്യ​ത്തി​ല്‍ സി.​പി.​എം നേ​തൃ​ത്വ​ത്തി​ലു​ള്ള വെ​ളി​ന​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ഓ​ണ്‍​ലൈ​ന്‍ യോ​ഗം ചേ​ര്‍​ന്നാ​ണ്​ പ്ലാ​ന്‍റി​ന്​ അ​നു​മ​തി ന​ല്‍​കി​യ​ത്.

- Advertisement -

പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍​ക്ക്​ കൃ​ത്യ​മാ​യ വി​വ​രം ന​ല്‍​കാ​തെ​യാ​യി​രു​ന്നു അ​നു​മ​തി ന​ല്‍​കി​യ​തും. പ്ലാ​ന്‍റി​ന്‍റെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി എ​ല്‍.​ഡി.​എ​ഫ് മു​ന്നോ​ട്ട് പോ​യ​പ്പോ​ള്‍ ജ​ന​കീ​യ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. വെ​ല്‍​ഫെ​യ​ര്‍​പാ​ര്‍​ട്ടി​യി​ലെ വാ​ര്‍​ഡ് അം​ഗം ജ​സീ​നാ ജ​മീ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധ​ത്തി​ന്‍റെ തു​ട​ക്കം. കെ.​പി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എം. ന​സീ​ര്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ്​ പ്ലാ​ന്‍റി​നെ​തി​രെ റി​ലേ സ​മ​രം സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട്​ പ്ലാ​ന്‍റി​നെ​തി​രെ സി.​പി.​എം സ​മ​ര​വു​മാ​യി രം​ഗ​ത്തു​വ​ന്നെ​ങ്കി​ലും അ​ത്​ പ്ര​ഹ​സ​ന​മാ​യി മാ​റു​ക​യാ​യി​രു​ന്നു. പ്ലാ​ന്‍റി​ന് അ​നു​മ​തി ന​ല്‍​കി​യ തീ​രു​മാ​നം എ​ല്‍.​ഡി.​എ​ഫ് ത​ന്നെ തി​രു​ത്തേ​ണ്ട അ​വ​സ്ഥ​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ള്‍ എ​ത്തു​ക​യും ചെ​യ്തു.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: