spot_img
- Advertisement -spot_imgspot_img
Monday, September 25, 2023
ADVERT
HomePOLITICALമന്ത്രിയുടെ വീട് സംരക്ഷിക്കാൻ കെ റെയിൽ അലൈൻമെൻറിൽ മാറ്റം: സജി ചെറിയാനെതിരേ ആരോപണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ...

മന്ത്രിയുടെ വീട് സംരക്ഷിക്കാൻ കെ റെയിൽ അലൈൻമെൻറിൽ മാറ്റം: സജി ചെറിയാനെതിരേ ആരോപണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ

- Advertisement -

കോട്ടയം: കെ റെയിൽ കല്ലിടലിനെതിരേ വ്യാപക പ്രതിഷേധം തുടരുന്നതിനിടെ മന്ത്രി സജി ചെറിയാനെതിരേ ആരോപണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ രംഗത്ത്.

മന്ത്രിയുടെ ചെങ്ങന്നൂരിലെ വീട് സംരക്ഷിക്കാൻ കെ റെയിലിന്‍റെ അലൈൻമെന്‍റിൽ മാറ്റം വരുത്തിയെന്നാണ് തിരുവഞ്ചൂർ ആരോപിക്കുന്നത്. കോട്ടയത്ത് വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

- Advertisement -

മന്ത്രിയുടെ വീട് സംരക്ഷിക്കുന്നതിനായി കെ റെയിലിന്‍റെ അലൈൻമെന്‍റിൽ അധികൃതർ മാറ്റം വരുത്തിയിട്ടുണ്ട്. പദ്ധതിയുടെ ആദ്യ മാപ്പും രണ്ടാമത്തേതും പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. മുളക്കുഴ പഞ്ചായത്തിലെ അലൈൻമെന്‍റിലാണ് തിരുത്തൽ വരുത്തിയത്. മന്ത്രി ഇനി മിണ്ടിയാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

മറ്റ് പലയിടത്തും സമാന രീതിയിൽ അലൈൻമെന്‍റ് മാറ്റം വരുത്തിയിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് കെ റെയിൽ എംഡി മറുപടി പറയണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -