spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomePOLITICALകോൺഗ്രസിനെ ചരിത്രമാക്കാനുള്ള നിയോഗം കെ സി വേണുഗോപാലിനോ ? സോഷ്യൽ മീഡിയയിൽ കെ സിക്കെതിരെ വൻ...

കോൺഗ്രസിനെ ചരിത്രമാക്കാനുള്ള നിയോഗം കെ സി വേണുഗോപാലിനോ ? സോഷ്യൽ മീഡിയയിൽ കെ സിക്കെതിരെ വൻ പ്രതിക്ഷേധം

- Advertisement -

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ പുറത്തു വന്നപ്പോൾ കോൺഗ്രസിനു നേരിടേണ്ടി വന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാജയമാണ്. അഞ്ചിൽ ഒരിടത്തു പോലും കോൺഗ്രസിന് ചലനമുണ്ടാക്കാൻ സാധിച്ചില്ല. മാത്രമല്ല ഭരണത്തിലിരുന്ന പഞ്ചാബ് കൂടി നഷ്ടപെടുന്ന സാഹചര്യത്തിലേക്കാണ് ഒരു കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായിരുന്ന കോൺഗ്രസിനെ നേതൃത്വം കൊണ്ടുചെന്നെത്തിച്ചത്. അഞ്ചിൽ നാലിടത്ത് ബിജെപിയും ഒരിടത്ത് ആം ആദ്മി പാർട്ടിയുമാണ് ഭരണം പിടിച്ചത്.

- Advertisement -

കോൺഗ്രസ് പ്രസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നേതൃത്വത്തിൻ്റെ അഭാവം തന്നെയാണ്. ശക്തമായ നേതൃത്വം ഇല്ലാത്തതാണ് വൻ പരാജയത്തിലേക്ക് കോൺഗ്രസിനെ നയിച്ചതെന്ന് കോൺഗ്രസ് പ്രവർത്തകർ തന്നെ അഭിപ്രായപ്പെട്ടുന്നുണ്ട്. മാത്രമല്ല ഈ സാഹചര്യം മുതലെടുത്ത് ചില നേതാക്കൻമാർ പ്രത്യേകിച്ച് സംഘടന ചുമതലയുള്ള കെ സി വേണുഗോപാൽ അടക്കമുള്ളവർ തങ്ങളുടെ അജണ്ടകൾ അടിച്ചേൽപിക്കാൻ ശ്രമിച്ചതാണ് പഞ്ചാബിൽ അടക്കം പരാജയം നേരിടാൻ കാരണമായതെന്ന അഭിപ്രായപ്രകടനങ്ങളും ചർച്ചകളും സോഷ്യൽ മീഡിയയിലടക്കം ഉയർന്നു വരുന്നുണ്ട്.

- Advertisement -

ജനകീയനും തലയെടുപ്പുള്ള നേതാവുമായ അമരീന്ദർ സിങ്ങിനെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതാണ് പഞ്ചാബിലെ വൻതോൽവിക്ക് കാരണമെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം. സംഘടന ചുമതലയുള്ള കെ സി വേണുഗോപാൽ പാർട്ടിയിൽ തൻ്റെതായ ഒരു വിങ്ങ് രൂപപ്പെടുത്തുന്നതിൻ്റെ ഭാഗമായി തനിക്ക് താൽപര്യമില്ലാത്തവരെ വെട്ടിനിരത്തി ചിലരെ തിരുകി കയറുന്നതിൻ്റെ ഭാഗമാണ് പഞ്ചാബിലടക്കം സംഭവിച്ചതെന്ന പരാതികളാണ് വ്യാപകമായി ഉയർന്നു കേൾക്കുന്നത്.

- Advertisement -

ദേശീയതലത്തിൽ തന്നെ കോൺഗ്രസിനെ നശിപ്പിക്കുന്നതിൽ കെ സി വേണുഗോപാലിന് വലിയ പങ്കുണ്ടെന്നാണ് ഉയരുന്ന ആരോപണം. ഇപ്പോൾ കേരളത്തിലും തൻ്റെ അജണ്ടകൾ നടപ്പാക്കാൻ ഇയാൾ ശ്രമിക്കുന്നതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇയാളുടെ പേരിൽ കേരളത്തിൽ പുതിയ ഗ്രൂപ്പ് രൂപപ്പെടുത്തിയിട്ടുണ്ടെന്ന വസ്തുത ചില നേതാക്കളെങ്കിലും അടക്കം പറയുന്നുണ്ട്. ദേശീയ തലത്തിൽ തനിക്ക് നിലനിൽപ്പില്ലെന്ന തിരിച്ചറിവാണ് ഇതിന് പിന്നിലെന്നാണ് അറിയുന്നത്.

നിലവിൽ കേരളത്തിൽ പുന:സംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പിന്നിൽ കെ സി വേണുഗോപാലാണെന്ന ആക്ഷേപം ശക്തമാണ്. കെ സുധാകരനെ ഒതുക്കി കെപിസിസി പ്രസിഡൻ്റാകാൻ കെ സി വേണുഗോപാൽ നീക്കം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. സോഷ്യൽ മീഡിയയിൽ കെ സി വേണുഗോപാലിനെതിരെ വൻ പ്രതിക്ഷേധമാണ് രാജ്യവ്യാപകമായി കോൺഗ്രസ് പ്രവർത്തകർ ഉയർത്തുന്നത്. കോൺഗ്രസിൻ്റെ അന്തകനായി പലരും കെ സി യെ ചിത്രീകരിക്കുന്നുമുണ്ട്. അതേ സമയം കെ സി വേണുഗോപാൽ ബി ജെ പി ഏജൻറാണെന്ന് ആരോപിച്ച് നിരവധി കോൺസ് പ്രവർത്തകരാണ് സോഷ്യൽ മീഡിയ വഴി രംഗത്തെത്തിയിട്ടുള്ളത്

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -