ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലെ നാണംകെട്ട തോൽവിക്ക് ശേഷം, ഞായറാഴ്ച നടന്നുകൊണ്ടിരിക്കുന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയുടെ വലിയ സമ്മേളനത്തിൽ ആരംഭത്തിൽ തന്നെ കെ സി വേണുഗോപാലിനെതിരെ പൊട്ടിത്തെറിച്ച് നേതാക്കൾ. ഈ വിമർശനം തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന നേതാക്കളിൽ നിന്ന് രാജിക്കത്ത് പ്രവഹിച്ചേക്കാവുന്നതിനാൽ ഒരു കൊടുങ്കാറ്റായേക്കാം. മുൻകാലങ്ങളിൽ, സോണിയാ ഗാന്ധി രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും സിഡബ്ല്യുസി അത് നിരസിക്കുകയായിരുന്നു.
2019 ലെ തിരഞ്ഞെടുപ്പിലെ പരാജയത്തെത്തുടർന്ന് പാർട്ടി അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധി രാജിവച്ചിരുന്നു, 2019 ഓഗസ്റ്റിൽ സോണിയയ്ക്ക് അധികാരം ഏൽക്കേണ്ടിയും വന്നു. എന്നാൽ സോണിയയുടെ അനാരോഗ്യം കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കി. ഈ അവസരം മുതലെടുത്ത് കെസി വേണുഗോപാൽ തൻ്റെ ഇംഗിതങ്ങൾ പാർട്ടിയിൽ അടിച്ചേൽപിക്കാൻ ശ്രമിച്ചതാണ് പഞ്ചാബിൽ ഉൾപടെ വൻ പരാജയത്തിനു കാരണമെന്ന് മുതിർന്ന നേതാക്കൾ വിമർശിച്ചു. ബിജെപിയുമായി വേണുഗോപാൽ നീക്കുപോക്കുണ്ടാക്കിയിട്ടുണ്ടോയെന്ന് ഒരു മുതിർന്ന നേതാവ് സംശയം പ്രകടിപ്പിച്ചു. ഉത്തർപ്രദേശിലെ ഫലം വരുന്നതിന് മുമ്പ് കെസി വേണുഗോപാൽ നടത്തിയ പ്രസ്ഥാവന സംശയത്തിടനൽകുന്നുവെന്ന് മറ്റൊരു മുതിർന്ന നേതാവ് തറന്നടിച്ചു.
ഗാന്ധിമാരോട് വിശ്വസ്തരായ CWC അംഗങ്ങൾ രാജിവെക്കാൻ തയ്യാറായേക്കാം. അങ്ങനെ സംഭവിച്ചാൽ, കോൺഗ്രസിന് പുതിയ നേതാവിനെ തിരഞ്ഞെടുക്കേണ്ടി വരും, പാർട്ടി ഇടക്കാല പ്രസിഡന്റായി ഒരാൾ തുടരേണ്ടി വരുമെന്നും സിഡബ്ല്യുസിയിലെ ഭൂരിപക്ഷം അംഗങ്ങളും പ്രിയങ്കാ ഗാന്ധിയുടെ പേര് നിർദ്ദേശിച്ചേക്കുമെന്നും വൃത്തങ്ങൾ പറയുന്നു. രാഹുൽ ഗാന്ധി അദ്ധ്യക്ഷനാകണമെന്ന നിർദ്ദേശം അശോക് ഗെയലോട്ട് മുന്നോട്ടുവച്ചു. എന്നാൽ ആഭ്യന്തര തെരഞ്ഞെടുപ്പുകൾ മുന്നോട്ട് കൊണ്ടുപോകാൻ ജി 23 നേതാക്കൾ പാർട്ടിയിൽ സമ്മർദ്ദം ചെലുത്തുകയും ഗുലാം നബി ആസാദിന്റെ വസതിയിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് യോഗം. പ്രവർത്തക സമിതി യോഗം കൂടുതൽ നീളാനാണ് ഇപ്പോഴത്തെ അവസ്ഥയിൽ സാധ്യതയുള്ളത്