spot_img
- Advertisement -spot_imgspot_img
Thursday, April 18, 2024
ADVERT
HomePOLITICAL‘‘ഞങ്ങളുടേത് ഉപ്പിലിട്ട ഇറച്ചിയായിരുന്നു, അതിനാൽ കുഴപ്പമില്ല ’’ : മന്ത്രി റിയാസിന് ചാണ്ടി ഉമ്മന്റെ മറുപടി

‘‘ഞങ്ങളുടേത് ഉപ്പിലിട്ട ഇറച്ചിയായിരുന്നു, അതിനാൽ കുഴപ്പമില്ല ’’ : മന്ത്രി റിയാസിന് ചാണ്ടി ഉമ്മന്റെ മറുപടി

- Advertisement -

കോട്ടയം : വിവാഹ വാര്‍ഷിക ദിനത്തില്‍ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പങ്കുവച്ച കുറിപ്പിന് പരോക്ഷ മറുപടിയുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്‍. ‘ഞങ്ങളുടേത് മാറിനേറ്റ്‌ ചെയ്ത്‌ വേവിച്ച ഇറച്ചി (ഉപ്പിലിട്ടത്‌) ആയിരുന്നു, അതുകൊണ്ട്‌ കുഴപ്പമില്ല’ എന്നാണ് റിയാസിന് ചാണ്ടി ഉമ്മന്‍ മറുപടി നല്‍കിയത്.

- Advertisement -

ഇന്ന് വിവാഹ വാര്‍ഷികമാണെന്നും നിലവിട്ട അസംബന്ധ പ്രചാരണങ്ങൾ സൃഷ്ടിക്കാവുന്ന, ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ, വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്നയാളാണ് വീണ എന്നായിരുന്നു റിയാസിന്റെ കുറിപ്പ്.

- Advertisement -

ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ റിജില്‍ മാക്കുറ്റിയും പ്രതികരണവുമായി എത്തി. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ പച്ചയായി കൊത്തിവലിക്കുന്നതില്‍ താങ്കളും മുന്നിലുണ്ടായിരുന്നു എന്നായിരുന്നു റിജിലിന്റെ കമന്റ്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -