spot_img
- Advertisement -spot_imgspot_img
Wednesday, August 3, 2022
ADVERT
HomePOLITICALഎകെജി സെന്‍റർ ആക്രമണം : പിന്നിൽ കോൺഗ്രസ് തന്നെയെന്ന് ഇപി ജയരാജൻ, ഉന്നതതല ഗൂഢാലോചനയും പരിശോധിക്കണം

എകെജി സെന്‍റർ ആക്രമണം : പിന്നിൽ കോൺഗ്രസ് തന്നെയെന്ന് ഇപി ജയരാജൻ, ഉന്നതതല ഗൂഢാലോചനയും പരിശോധിക്കണം

- Advertisement -

തിരുവനന്തപുരം:  എ കെ ജി സെന്‍ററിന് നേരെയുണ്ടായ ആക്രമണത്തിന്   പിന്നിൽ കോൺഗ്രസ് ആണെന്ന് ആവർത്തിച്ച് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. തന്‍റെ തിരക്കഥയാണ് എ കെ ജി സെന്‍റർ ആക്രമണമെന്ന കെ സുധാകരന്‍റെ ആരോപണത്തെ പരിഹസിച്ച് തളളുന്നുവെന്ന് ഇ പി ജയരാജൻ പറഞ്ഞു.(AKG Center attack: EP Jayarajan blames Congress for high-level conspiracy)

- Advertisement -

രാഹുൽ ഗാന്ധി കേരളത്തിൽ എത്തുന്ന സമയത്ത് കോൺഗ്രസ് ആക്രമിക്കില്ലെന്ന വാദത്തിന് അടിസ്ഥാനമില്ല. അവർ അങ്ങനെ കരുതിയാകും അക്രമം നടത്തിയത്. ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം. സി പി എം പ്രതിഷേധത്തിൽ ഒരിടത്തും അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.എ കെ ജി സെന്‍റർ ആക്രമണത്തിനെതിരെ തിരുവനന്തപുരത്ത് സി പി എം സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ സംസാരിക്കുകയായിരുന്നു എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ.

- Advertisement -

എകെജി സെന്ററിനെതിരെ നടന്നത് ബോബേറാണ്. ഈ ബോംബെറ് ആസൂത്രിതമാണ്. ഇതിന പിന്നിൽ കോൺഗ്രസുകാരാണ്. എകെജി സെന്‍ററിന് ബോംബ് എറിയുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസുകാര്‍  മുഖ്യമന്ത്രിയെ അടക്കം ആക്രമിക്കാന്‍ പോയവരാണ്. വിമാനത്തിൽ കണ്ടതും ഈ തരത്തിലുള്ള പ്രതിഷേധം ആണെന്നും ഇ പി ജയരാജൻ പ്രതികരിച്ചിരുന്നു.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: