കോഴിക്കോട്: ചേവായൂരിൽ
നടിയും മോഡലുമായ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ. കാസർകോട് ചെറുവത്തൂർ സ്വദേശിനി ഷഹനയാണ് മരിച്ചത്. 20 വയസ്സായിരുന്നു.
പറമ്പിൽ ബസാറിൽ ഇന്ന് രാവിലെയാണ് സംഭവം. ഷഹനയെ ജനലഴിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ ദുരൂഹത സംശയിച്ച് പൊലീസ് ഭർത്താവ് സജ്ജാദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ചേവായൂർ പൊലീസാണ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ഒരുവർഷം മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹത്തിന് ശേഷം
കാസർകോട് നിന്ന് കോഴിക്കോട് എത്തി പറമ്പിൽ ബസാറിൽ വാടകയ്ക്ക്
താമസിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് പൊലീസ്
പറയുന്നത്. ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നോ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.