കൊച്ചി: അങ്കമാലി തുറവൂരിൽ വീട്ടമ്മയെ പെള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ചെത്തിമറ്റത്തിൽ വീട്ടിൽ സിസിലി (65) ആണ് മരിച്ചത്. രാവിലെ 7 മണിക്കു ശേഷം അയൽവാസികളാണ് വീടിന് പുറകിലെ ഷെഡിനോട് ചേർന്ന് ഇവരെ മരിച്ച നിലയിൽ കണ്ടത്. ശരീരം പൂർണമായും കത്തിയ നിലയിലാണ്.

തൊട്ടടുത്ത് മണ്ണെണ്ണ കുപ്പി കിടക്കുന്നുണ്ട്. ഷെഡ് മറച്ച പ്ലാസ്റ്റിക് ഷീറ്റ് ഉരുകി ഒലിച്ചിട്ടുണ്ട്. അയൽവാസികൾ അറിയിക്കുമ്പോഴാണ് വീട്ടുകാർപോലും മരണ വിവരം അറിയുന്നത്. അങ്കമാലി പൊലീസും ഫൊറൻസിക് യൂണിറ്റും പരിശോധന നടത്തി.