കോതമംഗലം: കോട്ടപ്പടിയിൽ കാട്ടാന വനം വകുപ്പ് വാച്ചർമാർ സഞ്ചരിച്ച ബൈക്ക് ആന തല്ലി തകർത്തു. വാവേലിയിൽ ഇന്നലെ തിങ്കളാഴ്ച്ച രാത്രി 10 ഓടെയാണ് സംഭവം നടന്നത്. ഭക്ഷണം കഴിച്ച് ബൈക്കിൽ മടങ്ങുകയായിരുന്ന സന്തോഷ്, സണ്ണി എന്നീ വാച്ചർമാർ സഞ്ചരിച്ച ബൈക്കിന് നേരെയാണ് ആക്രമണം ഉണ്ടായത്.
വൈദ്യുത വേലി തകർത്ത് കടന്ന് പോകുന്നതിനിടയിൽ ഷോക്കേറ്റ ആനകളിൽ ഒന്ന് ബൈക്കിലെത്തിയവർക്ക് നേരെ തിരിയുകയായിരുന്നു. തുമ്പിക്കൈ കൊണ്ട് അടിച്ച് ബൈക്കിന്റെ മുൻവശം തകർത്തു. പെടുന്നനെയുള്ള ആക്രമണത്തിൽ ഭയന്ന് ബൈക്കിൽ നിന്ന് ചാടി രക്ഷപെടുന്നതിനിടെ വീണ സന്തോഷിൻ്റെ കാലിൽ ആനയുടെ ചവിട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആലുവ രാജഗിരി ആശുപത്രിയിൽ ചികിൽസയിലാണ്
Wold Elephant Attack, Kothamangalam,Kottappady,Forest Department