പറമ്പിക്കുളത്ത് കടുവയുടെ ആക്രമണത്തിൽ കാട്ടാന ചരിഞ്ഞതായി വനം വകുപ്പ്. പിടിയാനയുടെ ജഡമാണ് പറമ്പിക്കുളം ഡാമിനുള്ളിൽ കണ്ടെത്തിയത്. ആനയുടെ ശരീരം കടുവ ഭക്ഷണമാക്കുന്നത് വനപാലകരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

ആനയുടെ ശരീരത്തിൽ കണ്ട മുറിവുകളുടെ ആഴം കൂടി പരിശോധിച്ചാണ് കടുവയുടെ ആക്രമണമെന്ന് സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുൻപ് പറമ്പിക്കുളം റിസർവോയറിൽ കുട്ടിക്കൊമ്പനെയും ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. കുട്ടിക്കൊമ്പനെയും ആക്രമിച്ചത് കടുവയാണെന്ന സംശയമാണ് വനപാലകര്‍ക്കുള്ളത്.