- Advertisement -spot_imgspot_img
Saturday, May 21, 2022
ADVERT
HomeNEWSകോതമംഗലം കോട്ടപ്പടിയിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി; കാട്ടാന ശല്യം കൊണ്ട് പൊറുതിമുട്ടിയവർക്ക് ഇരുട്ടടിയായി പുലിയും കടുവയും

കോതമംഗലം കോട്ടപ്പടിയിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി; കാട്ടാന ശല്യം കൊണ്ട് പൊറുതിമുട്ടിയവർക്ക് ഇരുട്ടടിയായി പുലിയും കടുവയും

Representative image

കോതമംഗലം: കോട്ടപ്പടിയിൽ കോട്ടപ്പാറ വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്ലാമുടിയിൽ ആണ് പുലിയിറങ്ങിയത്. പ്ലാമുടി വീരോളി അജിയുടെ വീടിൻ്റെ പരിസരത്താണ് ഇന്നലെ രാത്രി പത്തരയോടെ പുലിയെ കണ്ടത്.

രാത്രി നായ കുരക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് അജി തങ്ങളുടെ കോഴിക്കൂട്ടിൽ നിന്നും കോഴിയെ പിടിച്ചുകൊണ്ട് ഓടിമറയുന്ന പുലിയെ കണ്ടത്. പുലിയുടെ കാൽപാടുകളും പ്രദേശത്ത് കണ്ടെത്തി. മുൻപും സമീപത്തുള്ള വീടുകളിൽ നിന്ന് വളർത്തു മൃഗങ്ങളെ പുലിപിടച്ചു കൊണ്ട് പോയിട്ടുള്ളതായി പ്രദേശവാസികൾ പറഞ്ഞു.

പ്രതീകാൽമക ചിത്രം
Representative image

ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി പുലി തന്നെയെന്ന് ഉറപ്പിച്ചതായാണ് വിവരം. നേരത്തെ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുള്ളതായി അറിയാൻ കഴിയുന്നത്. കോട്ടപ്പാറ വനമേഖലയിൽ പുലിയുടെ സാന്നിദ്ധ്യം ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് സ്ഥിരീകരിക്കുന്നുണ്ട്.

കാട്ടാനയുടെയും കടുവയുടെയും ശല്യം കൊണ്ട് പൊറുതിമുട്ടിയ പ്ലാമുടി നിവാസികൾ ഇപ്പോൾ പുലിയേയും പേടിച്ച് കഴിയേണ്ട അവസ്ഥയിലാണ്. രാത്രിയിൽ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് തങ്ങളെന്ന് നാട്ടുകാർ പറയുന്നു. വനം വകുപ്പും ഭരണാധികാരികളും എത്രയും വേഗത്തിൽ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Also Read

https://newslinekerala24.com/2021/10/20/bjp-leader-about-petrol-price-increase/

https://newslinekerala24.com/2021/10/20/manichain-scam/

വാർർത്തകൾമൊബൈലിൽ ലഭിക്കാൻ, വാട്സാപ്പ് ലിങ്ക്,👇👇 https://chat.whatsapp.com/KODoMAp8At93HnTah6lXip

ടെലഗ്രാംലിങ്ക്👇👇 https://t.me/joinchat/WaZS8s7lfgk2YWFl

- Advertisement -
- Advertisement -spot_img
Stay Connected
16,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: