spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeBREAKING NEWSസർവേ കല്ലുകളിൽ വിഷുക്കണി ഒരുക്കി ഉടമകൾ; ഭൂമി വിൽക്കാനോ വീടു പണിയാനോ സാധിക്കാതെ 33 വർഷം

സർവേ കല്ലുകളിൽ വിഷുക്കണി ഒരുക്കി ഉടമകൾ; ഭൂമി വിൽക്കാനോ വീടു പണിയാനോ സാധിക്കാതെ 33 വർഷം

- Advertisement -

തിരുവാങ്കുളം: തൃപ്പൂണിത്തുറ ബൈപാസിനായി 33 വർഷം മുൻപ് സ്ഥാപിച്ച സർവേ കല്ലുകളിൽ വിഷുക്കണി ഒരുക്കി ശാസ്താംമുകൾ പ്രദേശത്തെ സ്ഥലം ഉടമകൾ. ബൈപാസിനായി 3 പതിറ്റാണ്ടു പിന്നിട്ട കാത്തിരിപ്പ് തുടരുന്നതിന്റെ പ്രതീകമായാണു കണിയൊരുക്കിയത്. അളന്നു കുറ്റി സ്ഥാപിച്ച സ്ഥലം ഏറ്റെടുക്കാത്തതിനാൽ ഏറെ ദുരിതത്തിലാണു ഭൂവുടമകൾ. സർവേ കല്ല് സ്ഥാപിച്ചതു മൂലം ഭൂമി വിൽക്കാനോ വീടു പണിയാനോ സാധിക്കുന്നില്ല.

- Advertisement -

ബാങ്ക് വായ്പയും കിട്ടില്ല. നൂറിൽപരം കുടുംബങ്ങൾ ദുരിതത്തിലാണ്.കേന്ദ്ര സർക്കാർ പുതിയ പദ്ധതിയിൽ ഇതു നടപ്പാക്കുമെന്നു പറയുന്നുണ്ടെങ്കിലും വ്യക്തത വന്നിട്ടില്ല. നഗരത്തിലെ തിരക്കിനും ഗതാഗതക്കുരുക്കിനും പരിഹാരമായി നിർദേശിക്കപ്പെട്ടതാണു കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ നിർദിഷ്ട ബൈപാസ്. മറ്റക്കുഴി മുതൽ കുണ്ടന്നൂർ വരെ സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായിട്ടില്ല.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -